മെസ്സിയുടെ കരാർ പുതുക്കൽ, പിക്വേ പറഞ്ഞത് ഇങ്ങനെ!

കഴിഞ്ഞ ജൂൺ മുപ്പതിനായിരുന്നു സൂപ്പർ താരം ലയണൽ മെസ്സിയുടെ എഫ്സി ബാഴ്സലോണയുമായുള്ള കരാർ അവസാനിച്ചത്. ഈ കരാർ ഇതുവരെ മെസ്സി പുതുക്കിയിട്ടില്ല. ഒരു മാസത്തോളമായി മെസ്സി നിലവിൽ ഫ്രീ ഏജന്റായിട്ട്. മെസ്സിയുടെ പ്രതിനിധികളുമായി കരാർ പുതുക്കുന്നതിന്റെ ചർച്ചകൾ എഫ്സി ബാഴ്സലോണ അധികൃതർ നടത്തുന്നുണ്ട്. അതേസമയം മെസ്സി ബാഴ്സലോണ നഗരത്തിൽ തിരിച്ചെത്തിയിരുന്നുവെങ്കിലും ക്ലബ്ബിനോടൊപ്പം ചേർന്നിരുന്നില്ല. നിലവിൽ ഇബിസ ദ്വീപിൽ അവധി ആഘോഷത്തിലാണ് മെസ്സിയുള്ളത്.ഏതായാലും ഹോളിഡേക്ക്‌ ശേഷം വരും ആഴ്ച്ചകളിൽ മെസ്സി കരാർ പുതുക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

ഏതായാലും ബാഴ്‌സ താരമായ ജെറാർഡ് പിക്വേ മെസ്സി കരാർ പുതുക്കുമെന്നുള്ള പ്രതീക്ഷയിലാണ്.കഴിഞ്ഞ ദിവസം മാർക്കയാണ് പിക്വേയുടെ വാക്കുകൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. ” മെസ്സി കരാർ പുതുക്കുന്നതിനും ഞങ്ങളോടൊപ്പം ചേരുന്നതിനുമുള്ള കാത്തിരിപ്പിലാണ് ഞങ്ങളുള്ളത്.മെസ്സി കൺവിൻസ്ഡായിരിക്കുന്നു എന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് പിക്വേ പറഞ്ഞിട്ടുള്ളത്.

അതേസമയം ഇതിനോടകം മൂന്ന് പ്രീ സീസൺ മത്സരങ്ങൾ ബാഴ്‌സ പൂർത്തിയാക്കിയിരുന്നു. ജെറാർഡ് പിക്വേ ഉൾപ്പടെയുള്ള താരങ്ങൾ കളിക്കുകയും ചെയ്തിരുന്നു. അതേസമയം ജോയൻ ഗാമ്പർ ട്രോഫിയിൽ യുവന്റസിനെ നേരിടാൻ മെസ്സിയുണ്ടാവുമോ എന്ന കാത്തിരിപ്പിലാണ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *