മെസ്സിയും സുവാരസും പിരിഞ്ഞു, സുവാരസിന്റെ ഭാര്യക്ക് ഹൃദയത്തിൽ നിന്നുള്ള വിടവാങ്ങൽ സന്ദേശം നൽകി അന്റോനെല്ല.
കളത്തിനകത്തും പുറത്തും സൂപ്പർ താരം ലയണൽ മെസ്സിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ലൂയിസ് സുവാരസ് എന്നുള്ളത് പരസ്യമായ കാര്യമാണ്. ആറു വർഷം ഇരുവരൊന്നിച്ച് ബാഴ്‌സയെ മുന്നോട്ട് നയിച്ചു. എന്നാലിപ്പോൾ സുവാരസ് ബാഴ്സയുടെ പടികളിറങ്ങുകയാണ്. മെസ്സിക്ക് നഷ്ടപ്പെടുന്നതോ തന്റെ ഉറ്റസുഹൃത്തിനെയും. എന്നാൽ ഇരുവരുടെയും ഭാര്യമാരുടെ കാര്യവും ഇതിൽ നിന്ന് വിഭിന്നമല്ല. മെസ്സിയുടെ ഭാര്യയായ അന്റോനെല്ലയും സുവാരസിന്റെ ഭാര്യയായ സോഫി ബാൽബിയും ഉറ്റസുഹൃത്തുക്കളാണ്. ഇപ്പോൾ ഇരുവരും വേർപിരിഞ്ഞിരിക്കുകയാണ്. തങ്ങളുടെ ഭർത്താക്കൻമാരെ പോലെ തന്നെ ഈ ഇവരുടെ വേർപ്പിരിയലുകളും ഇരുവർക്കും വേദന ഉളവാക്കുന്ന ഒന്നാണ്. ഇപ്പോഴിതാ സുവാരസിന്റെ ഭാര്യക്ക് ഹൃദയസ്പർശിയായ വിടവാങ്ങൽ കുറിപ്പ് നൽകിയിരിക്കുകയാണ് അന്റോനെല്ല. ഇൻസ്റ്റാഗ്രാം വഴിയാണ് അന്റോനെല്ല സോഫി ബാൽബിക്ക് സന്ദേശമയച്ചിരിക്കുന്നത്.
El mensaje 💝 público de Antonela Roccuzzo para despedirse de la mujer de Luis Suárez https://t.co/ILE8hFMr8R
— MARCA (@marca) September 24, 2020
” എന്റെ സഹോദരിയും സുഹൃത്തുമായ സോഫി.. നമ്മൾ പങ്കുവെച്ച ഈ വർഷങ്ങൾക്കും നമ്മൾ പങ്കുവെച്ച സംസാരങ്ങൾക്കും ചിരികൾക്കും ഒരുപാട് നന്ദി. നമ്മൾ ഒരു കുടുംബത്തെ പോലെയായിരുന്നു. നിന്നെ കുറിച്ച് പറയാൻ എന്റെ കയ്യിൽ വാക്കുകളില്ല. തീർച്ചയായും ഞാൻ നിന്നെ വളരെയധികം മിസ് ചെയ്യും. നിന്നെയും നിന്റെ സുന്ദരമായ കുടുംബത്തെയും ഞാൻ മിസ്സ് ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. ഒരുപാട് നന്ദി. നമ്മൾക്ക് ഒരുമിച്ച് ചേരാനുള്ള അവസരങ്ങൾ ഇനിയും. നമ്മൾ വീണ്ടും കണ്ടുമുട്ടും എന്ന കാര്യം ഉറപ്പാണ്. ഞാൻ നിന്നെ ഇഷ്ടപ്പെടുന്നു. നിങ്ങളുടെ ജീവിതത്തിലെ പുതിയ ഘട്ടത്തിന് എല്ലാ വിധ ഭാവുകങ്ങളും ” അന്റോനെല്ല ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.