മെസ്സിയും ലെവയും പരസ്പരം സംസാരിച്ചതെന്ത്? പുറത്തുവിട്ട് സ്പാനിഷ് മാധ്യമം!

കായിക ലോകത്തെ ഓസ്കാർ എന്നറിയപ്പെടുന്ന ലോറിസ് പുരസ്കാരം സ്വന്തമാക്കാൻ സൂപ്പർ താരം ലയണൽ മെസ്സിക്ക് ഒരിക്കൽ കൂടി സാധിച്ചിരുന്നു. ആകെ രണ്ട് തവണയാണ് മെസ്സി ലോറിസ് പുരസ്കാരം നേടിയിട്ടുള്ളത്.മെസ്സിയെ കൂടാതെ മറ്റൊരാളും തന്നെ ഫുട്ബോൾ ചരിത്രത്തിൽ ഈ ഒരു പുരസ്കാരം സ്വന്തമാക്കിയിട്ടില്ല.

ഏതായാലും ഈ പുരസ്കാരദാന ചടങ്ങ് ആരംഭിക്കുന്നതിനു മുന്നേ ലയണൽ മെസ്സിയും ബാഴ്സ സൂപ്പർതാരമായ റോബർട്ട് ലെവന്റോസ്ക്കിയും തമ്മിൽ കണ്ടുമുട്ടിയിരുന്നു. മെസ്സിക്കൊപ്പം അദ്ദേഹത്തിന്റെ ഭാര്യയായ അന്റോനെല്ലയുമുണ്ടായിരുന്നു.ഇവർ കുറച്ചുനേരം സംസാരിക്കുകയും ചെയ്തു.എന്തൊക്കെയാണ് ഇവർ പരസ്പരം സംസാരിച്ചത് എന്നുള്ളത് പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപ്പോർട്ടിവോ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.അതിങ്ങനെയാണ്.

മെസ്സി : ബാഴ്സലോണയിൽ എല്ലാം ഓക്കെയല്ലേ?

ലെവ :എസ്..എല്ലാം നല്ല രീതിയിൽ പോകുന്നു..

അന്റോനെല്ല : അവർ ബാഴ്സലോണ നഗരവുമായി പ്രണയത്തിലായിട്ടുണ്ട്. ( അവർ എന്ന് ഉദ്ദേശിച്ചത് ലെവയെയും അദ്ദേഹത്തിന്റെ ഭാര്യയെയുമാണ് )

മെസ്സി : കാസ്റ്റൽഡെഫൽസിലാണോ നീ താമസിക്കുന്നത്.

ലെവ: അതേ

ഇതുവരെയുള്ള സംഭാഷണമാണ് ക്യാമറാമാന് ഒപ്പിയെടുക്കാൻ കഴിഞ്ഞിട്ടുള്ളത്. ഏതായാലും ബാഴ്സലോണ ടീമിനെ കുറിച്ചോ മറ്റുള്ള കാര്യങ്ങളെക്കുറിച്ചോ ഇരുവരും ചർച്ച ചെയ്തിട്ടില്ല. മെസ്സി ബാഴ്സയിലേക്ക് തിരികെ എത്തുമെന്ന അഭ്യൂഹങ്ങൾ ഇപ്പോൾ വളരെയധികം വ്യാപകമാണ്.

Leave a Reply

Your email address will not be published. Required fields are marked *