മെസ്സിയും നെയ്മറും ഇനിയേസ്റ്റയും: ഓർമ്മകൾ പങ്കുവെച്ച് യമാൽ!

ഫുട്ബോൾ ലോകത്തെ ഇതിഹാസങ്ങളിൽ ഒരാളായ ആൻഡ്രസ് ഇനിയേസ്റ്റ കഴിഞ്ഞ ദിവസമാണ് വിരമിക്കൽ പ്രഖ്യാപിച്ചത്. 40കാരനായ താരം ഐതിഹാസികമായ ഒരു കരിയർ പടുത്തുയർത്തിയതിനുശേഷമാണ് ഫുട്ബോളിൽ നിന്നും പടിയിറങ്ങുന്നത്. 2010 വേൾഡ് കപ്പ് ഫൈനലിൽ ഗോളടിച്ചുകൊണ്ട് സ്പെയിനിന് കിരീടം നേടിക്കൊടുത്തത് ഇനിയേസ്റ്റയായിരുന്നു.കൂടാതെ യൂറോ കപ്പ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്.ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച മധ്യനിര താരങ്ങളിൽ ഒരാളായി കൊണ്ടാണ് ഇനിയേസ്റ്റ അറിയപ്പെടുന്നത്.

17 കാരനായ ലാമിൻ യമാൽ ഇപ്പോൾ ഫുട്ബോൾ ലോകത്തെ അത്ഭുതപ്പെടുത്തി കൊണ്ടിരിക്കുന്ന ഒരു സമയമാണ് ഇത്. അദ്ദേഹം ഇനിയേസ്റ്റയെ കുറിച്ച് ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. മെസ്സിയും നെയ്മറും ഇനിയേസ്റ്റയുമൊക്കെ ഒരുമിച്ച് കളിച്ച കാലം തനിക്ക് ഓർമ്മയുണ്ട് എന്നാണ് യമാൽ പറഞ്ഞിട്ടുള്ളത്. ഫുട്ബോൾ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യുമെന്നും യമാൽ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” സത്യം പറഞ്ഞാൽ 2010 വേൾഡ് കപ്പിലെ ഒന്നും തന്നെ എനിക്ക് ഓർമ്മയില്ല. പക്ഷേ മെസ്സിയും നെയ്മറും ഇനിയേസ്റ്റയുമൊക്കെ കളിക്കുന്നത് കാണാൻ വേണ്ടി ക്യാമ്പ് നൗവിലേക്ക് പോയത് എനിക്ക് ഓർമ്മയുണ്ട്.എല്ലാം വളരെ എളുപ്പമാണ് എന്ന് തോന്നിച്ച ഒരു താരമാണ് ഇനിയേസ്റ്റ.തീർച്ചയായും ഫുട്ബോൾ അദ്ദേഹത്തെ വല്ലാതെ മിസ്സ് ചെയ്യും ” ഇതാണ് ബാഴ്സലോണയുടെ യുവ പ്രതിഭ പറഞ്ഞിട്ടുള്ളത്.

ഇനിയേസ്റ്റയുടെ ഒരു വിടവാങ്ങൽ ചടങ്ങ് ഇന്നലെ സ്പെയിനിൽ വെച്ചുകൊണ്ട് നടന്നിരുന്നു.ഫുട്ബോൾ ലോകത്തെ പല പ്രമുഖരും അതിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. 2018ലായിരുന്നു ഇദ്ദേഹം ബാഴ്സലോണയോട് വിട പറഞ്ഞത്. പിന്നീട് 5 വർഷക്കാലം ജാപ്പനീസ് ക്ലബ്ബായ വിസൽ കോബെക്ക് വേണ്ടിയാണ് താരം കളിച്ചിരുന്നത്. ഏറ്റവും ഒടുവിൽ UAE ക്ലബ്ബായ എമിറേറ്റസ് ക്ലബ്ബിന്റെ താരമായിരുന്നു ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *