മെസ്സിയും ക്രിസ്റ്റ്യാനോയും ഒപ്പത്തിനൊപ്പം, ഈ വർഷം മുന്നിലുള്ളത് മെസ്സി തന്നെ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് എൽചെയെ പരാജയപ്പെടുത്തിയിരുന്നു.മത്സരത്തിൽ ഇരട്ടഗോളുകൾ നേടിക്കൊണ്ട് മുന്നിൽ നിന്ന് നയിച്ചത് ലയണൽ മെസ്സിയായിരുന്നു. ഇതോടെ ലാലിഗയിലെ മെസ്സിയുടെ ഗോൾ നേട്ടം 18 ആയി ഉയർന്നു.22 മത്സരങ്ങളിൽ നിന്നാണ് മെസ്സി 18 ഗോളുകൾ നേടിയത്. മൂന്ന് അസിസ്റ്റുകളും മെസ്സി സ്വന്തമാക്കിയിട്ടുണ്ട്. അതേസമയം തന്റെ ലീഗിൽ ചിരവൈരിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയും മെസ്സിക്കൊപ്പമുണ്ട്.18 ഗോളുകൾ തന്നെയാണ് ക്രിസ്റ്റ്യാനോയും നേടിയിട്ടുള്ളത്. 3 അസിസ്റ്റുകളും ക്രിസ്റ്റ്യാനോ സ്വന്തം പേരിലാക്കിയിട്ടുണ്ട്.19 മത്സരങ്ങളിലാണ് റൊണാൾഡോ ഈ ഗോൾനേട്ടം കുറിച്ചിരിക്കുന്നത്.
La Liga top scorer: Lionel Messi (18)
— Goal (@goal) February 24, 2021
Serie A top scorer: Cristiano Ronaldo (18)
They're not done yet 🐐 pic.twitter.com/64h0VB8CKu
ലാലിഗയിൽ മെസ്സിയും സിരി എയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും തന്നെയാണ് ടോപ് സ്‌കോറർമാർ.അതേസമയം 2021-ലെ കണക്ക് എടുത്താൽ മെസ്സിയാണ് മുന്നിൽ.ടോപ് ഫൈവ് ലീഗുകളിൽ എല്ലാ കോമ്പിറ്റീഷനുകളിലെയും കണക്കുകൾ എടുത്തു നോക്കിയാലാണ് മെസ്സി മുൻപിൽ നിൽക്കുന്നത്. ഈ വർഷം 13 ഗോളുകളാണ് മെസ്സി അടിച്ചു കൂട്ടിയിട്ടുള്ളത്.12 ഗോളുകൾ നേടിയ റോബർട്ട് ലെവന്റോസ്‌ക്കിയാണ് രണ്ടാം സ്ഥാനത്ത്.10 ഗോളുകൾ നേടിയ യുവസൂപ്പർ താരം എർലിങ് ഹാലണ്ട് മൂന്നാമതാണ് ഉള്ളത്.ഏതായാലും മെസ്സി മികച്ച രീതിയിൽ തന്നെയാണ് ഈ സീസണിലും കാര്യങ്ങളെ മുന്നോട്ട് കൊണ്ടു പോവുന്നത്.
Top three goal scorers in 2021 from Europe's top 5 leagues, all competitions:
— FC Barcelona (@FCBarcelona) February 25, 2021
13 #Messi
12 Lewandowski
10 Haaland
Who knew? pic.twitter.com/zDGtXShEh6