മെസ്സിയും കുടുംബവും ഫ്രഞ്ച് പഠിക്കുന്നുവെന്ന വാർത്ത,പ്രതികരണമറിയിച്ച് അടുത്ത ഇതിവൃത്തങ്ങൾ!

കഴിഞ്ഞ ദിവസമായിരുന്നു ഫ്രഞ്ച് മാധ്യമമായ കനാൽ പ്ലസിലെ മാധ്യമ പ്രവർത്തകൻ ഒരു വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. സൂപ്പർ താരം ലയണൽ മെസ്സിയും അദ്ദേഹത്തിന്റെ കുടുംബവും ഫ്രഞ്ച് ഭാഷ പഠിക്കുന്നു എന്നായിരുന്നു ഇദ്ദേഹത്തിന്റെ അവകാശവാദം. മെസ്സിയുടെ ഭാര്യയും കുട്ടികളുമുൾപ്പെടുന്നവരാണ് ഫ്രഞ്ച് പഠിക്കുന്നത് എന്നാണ് ഇദ്ദേഹം ഒരു പരിപാടിക്കിടെ പറഞ്ഞത്. ലയണൽ മെസ്സി പിഎസ്ജിയിലേക്ക് വരാനുള്ള ശ്രമത്തിലാണ് എന്നായിരുന്നു ഇദ്ദേഹം ഇതുവഴി അർത്ഥമാക്കിയത്. എന്നാൽ ഈ വാർത്ത പൂർണ്ണമായും നിഷേധിച്ചിരിക്കുകയാണ് സ്പാനിഷ് മാധ്യമമായ സ്പോർട്ട്. മെസ്സിമായി ബന്ധപ്പെട്ട അടുത്ത ഇതിവൃത്തങ്ങളെ ഇവർ ബന്ധപ്പെടുകയും അതുവഴി ഫ്രഞ്ച് മാധ്യമത്തിന്റെ വാർത്ത തെറ്റാണെന്ന് സ്പോർട്ട് അറിയിക്കുകയുമായിരുന്നു.

കനാൽ പ്ലസിലെ ഒരു പരിപാടിക്കിടെ മാധ്യമപ്രവർത്തകനായ ജിയോഫ്രേ ഗാരിറ്റയർ പറഞ്ഞത് ഇങ്ങനെയാണ്. ” മെസ്സിയും അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളും ഫ്രഞ്ച് ക്ലാസിന് പോവുന്നുണ്ട്. അദ്ദേഹം മാഞ്ചസ്റ്റർ സിറ്റിയിലേക്കാണ് പോകുന്നതെങ്കിൽ എന്തിനാണ് അദ്ദേഹം ഫ്രഞ്ച് പഠിക്കേണ്ട ആവശ്യം? ഈയൊരു വിവരം എനിക്ക് ലഭിച്ചത് ഒരുപാട് വിശ്വസനീയമായ ഉറവിടത്തിൽ നിന്നാണ് ” അദ്ദേഹം അറിയിച്ചു. എന്നാൽ ബാഴ്സയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്പോർട്ട് ഉടൻ തന്നെ ഇതിന്റെ നിജസ്ഥിതി അറിയാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് ഇവർ മെസ്സിയുമായി ബന്ധപ്പെട്ട അടുത്ത ഇതിവൃത്തങ്ങളെ ബന്ധപ്പെടുകയും ഇത് തെറ്റാണെന്ന് അറിയിക്കുകയുമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *