മെസ്സിയിൽ നിന്നും ക്രിസ്റ്റ്യാനോയിൽ നിന്നും എന്ത് വേണം? ഹസാർഡ് വെളിപ്പെടുത്തുന്നു !

കഴിഞ്ഞ ദിവസമായിരുന്നു റയൽ മാഡ്രിഡ്‌ സൂപ്പർ താരം ഈഡൻ ഹസാർഡ് മുപ്പതാം പിറന്നാൾ ആഘോഷിച്ചത്. റയൽ മാഡ്രിഡിൽ എത്തിയ ശേഷം താരത്തിന് ഫോം വീണ്ടെടുക്കാൻ സാധിച്ചിട്ടില്ല. മാത്രമല്ല തുടർച്ചയായ പരിക്കുകൾ കാരണം താരത്തിന് ഒരുപാട് മത്സരങ്ങൾ നഷ്ടമാവുകയും ചെയ്തിരുന്നു. ഏതായാലും പിറന്നാൾ ആഘോഷത്തിനോട് അനുബന്ധിച്ച് താരം ഒരു അഭിമുഖം നൽകിയിരുന്നു. ആർടിബിഎഫിനാണ് ഹസാർഡ് അഭിമുഖം നൽകിയത്. ഈ അഭിമുഖത്തിൽ താരത്തിനോട്‌ മൂന്ന് താരങ്ങളെ കുറിച്ച് ചോദിച്ചിരുന്നു. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, സിനദിൻ സിദാൻ എന്നിവരെ കുറിച്ചാണ് ഹസാർഡിനോട് ചോദിച്ചത്. ഈ മൂന്ന് താരങ്ങളിൽ നിന്ന് എന്താണ് ആവിശ്യം എന്നാണ് ഹസാർഡിനോട് ചോദിക്കപ്പെട്ടത്.

മെസ്സിയിൽ നിന്ന് എന്താണ് ആവിശ്യം എന്ന ചോദ്യത്തിന് ‘അദ്ദേഹത്തിന്റെ ഇടതു കാൽ ‘ എന്നാണ് ഹസാർഡ് ഉത്തരം നൽകിയത്. മെസ്സിയുടെ ഇടങ്കാലിലെ പ്രതിഭയോടാണ് ഹസാർഡിന് പ്രിയം കൂടുതൽ. അതേസമയം ക്രിസ്റ്റ്യാനോ റൊണാൾഡോയിൽ നിന്ന് എന്താണ് ആവിശ്യം എന്ന ചോദ്യത്തിന് ‘ അദ്ദേഹത്തിന്റെ ഗോൾ ദാഹം ‘ എന്നാണ് ഹസാർഡ് അഭിപ്രായപ്പെട്ടത്. ” അദ്ദേഹത്തിന്റെ വിജയിക്കാനുള്ള ആഗ്രഹം. കിരീടങ്ങൾ നേടാനുള്ള ആഗ്രഹം. എപ്പോഴും ഗോളുകൾ നേടാനുള്ള ആഗ്രഹം ” ഇവയൊക്കെയാണ് തനിക്ക് ക്രിസ്റ്റ്യാനോയിൽ നിന്നും ആവിശ്യം എന്നാണ് ഹസാർഡ് അറിയിച്ചത്. അതേസമയം സിദാനിൽ നിന്ന് എന്താണ് ആവിശ്യം എന്ന ചോദ്യത്തിന് ” അദ്ദേഹത്തിന്റെ ക്ലാസ് ” എന്നാണ് ഹസാർഡ് അഭിപ്രായപ്പെട്ടത്. ” എനിക്കും ക്ലാസ്സ്‌ ഉണ്ട്. പക്ഷെ അദ്ദേഹത്തിന് കൂടുതലുണ്ട് ” ഹസാർഡ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *