മെസ്സിയില്ലെങ്കിലും മുന്നോട്ട് പോവേണ്ടതുണ്ട് : കൂമാൻ!

ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടതിന് ശേഷമുള്ള ആദ്യ മത്സരത്തിനായിരുന്നു ബാഴ്‌സ ഇന്നലെ കളത്തിലേക്കിറങ്ങിയത്.മെസ്സിയുടെ അഭാവത്തിലും ജോയൻ ഗാമ്പർ ട്രോഫിയിൽ കരുത്തരായ യുവന്റസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക്‌ തകർത്തെറിയാൻ ബാഴ്‌സക്ക്‌ സാധിച്ചിരുന്നു. ഏതായാലും ഈ മത്സരഫലത്തിൽ ബാഴ്‌സ പരിശീലകനായ റൊണാൾഡ് കൂമാൻ ഏറെ സന്തുഷ്ടി പ്രകടിപ്പിച്ചു.കൂടാതെ ലയണൽ മെസ്സി ഇല്ലാതെയും ബാഴ്‌സ മുന്നോട്ട് പോവേണ്ടതുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. മത്സരത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കൂമാൻ.

” മെസ്സിയെ പോലെയൊരു താരം ക്ലബ് വിടുമ്പോൾ എല്ലാവർക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നത് സാധാരണ കാര്യമാണ്.പക്ഷേ ഞങ്ങൾ മുന്നോട്ട് പോവേണ്ടതുണ്ട്. എന്തെന്നാൽ ഈ സാഹചര്യത്തെ മാറ്റാൻ നമുക്കാവില്ല.നല്ല രൂപത്തിൽ കഠിനാദ്ധ്യാനം ചെയ്ത് നല്ല രൂപത്തിൽ കളിക്കേണ്ട സമയമാണിത്.മെസ്സിയുടെ പൊസിഷനിൽ കളിക്കാൻ പറ്റിയ താരങ്ങൾ നിലവിൽ ടീമിലുണ്ട്.നിലവിൽ ഞങ്ങൾക്ക്‌ മെസ്സിയില്ല.പക്ഷേ ഞങ്ങൾ മുന്നോട്ട് പോവേണ്ടിയിരിക്കുന്നു ” ഇതാണ് കൂമാൻ പറഞ്ഞത്.

അതേസമയം നിലവിലെ ബാഴ്‌സ ടീമിനെ കുറിച്ചും കൂമാൻ ആരാധകർക്ക്‌ പ്രതീക്ഷകൾ നൽകിയിട്ടുണ്ട്. ” ഞങ്ങൾ മെംഫിസ് ഡീപേയെ സൈൻ ചെയ്തിട്ടുണ്ട്.വളരെയധികം കാര്യക്ഷമതയുള്ള താരമാണ് താനെന്ന് ഡീപേ ഇന്ന് തെളിയിച്ചു കഴിഞ്ഞു.ടീമിലെ മധ്യനിര താരങ്ങൾ ഗോളുകൾ നേടേണ്ടതുണ്ട്. കൂടാതെ ടീം ഇമ്പ്രൂവ് ആവാനുമുണ്ട്.ലോകത്തിലെ ഏറ്റവും മികച്ച താരത്തെ ഞങ്ങൾ എപ്പോഴും മിസ്സ്‌ ചെയ്യും. പക്ഷേ അത് അംഗീകരിച്ചു കൊണ്ട് വർക്ക്‌ ചെയ്യേണ്ടതുണ്ട്.കഴിഞ്ഞതിനെ കുറിച്ച് തലപുകക്കേണ്ട കാര്യമില്ല.അത്കൊണ്ട് കാര്യവുമില്ല.ഈ ടീം വളരെയധികം പ്രോമിസിങ്ങാണ്.ഇന്നത്തെ മത്സരഫലം മികച്ചതാണ്.ഞങ്ങൾ ഇപ്പോൾ നല്ല നിലയിലുമാണ്.നിലവിൽ യഥാർത്ഥ പാതയിൽ തന്നെയാണ് ബാഴ്‌സയുള്ളത് ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *