മെസ്സിയില്ലെങ്കിലും എൽ ക്ലാസിക്കോ ഏറ്റവും മികച്ച മത്സരം തന്നെ : ബെൻസിമ
ഈ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണ വിട്ടു കൊണ്ട് പിഎസ്ജിയിൽ എത്തിയത്. മെസ്സി ബാഴ്സ വിട്ടതിന് ശേഷമുള്ള ആദ്യ എൽ ക്ലാസിക്കോയാണ് ഈ മാസം നടക്കാൻ പോവുന്നത്.ഒക്ടോബർ 24-ആം തിയ്യതി ബാഴ്സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുക.
ഏതായാലും ലയണൽ മെസ്സി ഇല്ലെങ്കിലും എൽ ക്ലാസിക്കോയുടെ പ്രാധാന്യം കുറയുന്നില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ റയലിന്റെ സൂപ്പർ താരമായ കരിം ബെൻസിമ.ഇപ്പോഴും എൽ ക്ലാസ്സിക്കോ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച മത്സരം തന്നെയാണ് എന്നാണ് ബെൻസിമ അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ മാർക്ക റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Benzema: Real Madrid vs Barcelona remains the best match in football without Messi https://t.co/O0IOm0R4G2
— Murshid Ramankulam (@Mohamme71783726) October 17, 2021
” എന്നെ സംബന്ധിച്ചിടത്തോളം എൽ ക്ലാസ്സിക്കോ എപ്പോഴും ഒരുപോലെയാണ്.ഫുട്ബോളിലെ ഏറ്റവും മികച്ച മത്സരം ഇപ്പോഴും എൽ ക്ലാസിക്കോ തന്നെയാണ്.ഏതൊക്കെ താരങ്ങൾ വന്നു, ആരൊക്കെ പോയി എന്നുള്ളതിന് പ്രാധാന്യമില്ല.റയൽ മാഡ്രിഡ് vs ബാഴ്സലോണ മത്സരം എപ്പോഴും ചരിത്രപരമാണ്.ഒരുപാട് പേരുകൾ മാറിമറിഞ്ഞിട്ടുണ്ട്.സിദാൻ, റൊണാൾഡോ, റൊണാൾഡിഞ്ഞോ, ഏറ്റു എന്നിവരൊക്ക അത്തരത്തിലുള്ള താരങ്ങളാണ്.പക്ഷേ എപ്പോഴും എൽ ക്ലാസിക്കോ പോരാട്ടം എൽ ക്ലാസിക്കോ തന്നെയാണ് ” ബെൻസിമ പറഞ്ഞു.
നിലവിൽ 8 മത്സരങ്ങളിൽ നിന്ന് 17 പോയിന്റുള്ള റയൽ പോയിന്റ് ടേബിളിൽ രണ്ടാമതാണ്.അതേസമയം 7 മത്സരങ്ങളിൽ നിന്ന് 12 പോയിന്റുള്ള ബാഴ്സ ഒമ്പതാമതാണ്.