മെസ്സിയില്ലാതെയും ബാഴ്‌സക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയും : ബുസ്ക്കെറ്റ്സ്!
മെസ്സി പോയതിന് ശേഷമുള്ള ബാഴ്‌സയുടെ ചാമ്പ്യൻസ് ലീഗ് യുഗത്തിന് ഇന്ന് തുടക്കമാവുകയാണ്. ഇന്ന് രാത്രി ഇന്ത്യൻ സമയം 12:30-ന് നടക്കുന്ന മത്സരത്തിൽ ബയേണാണ് ബാഴ്‌സയുടെ എതിരാളികൾ. ബാഴ്‌സയുടെ മൈതാനമായ ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം അരങ്ങേറുക.
ഏതായാലും ഈ മത്സരത്തിന് മുന്നേ ബാഴ്‌സയുടെ നായകൻമാരിൽ ഒരാളായ സെർജിയോ ബുസ്ക്കെറ്റ്സ് മെസ്സിയില്ലാത്ത ബാഴ്‌സയെ കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കു വെച്ചിരുന്നു.മെസ്സിയുടെ പോക്ക് ഞെട്ടൽ ഉണ്ടാക്കിയെന്നും മെസ്സി ഇല്ലാതെയും ബാഴ്‌സക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ കഴിയുമെന്നുമാണ് ബുസ്ക്കെറ്റ്സ് അറിയിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകൾ ഗോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
Messi exit was a shock but Barcelona can win Champions League without him – Busquets https://t.co/vNb9jt5cNI
— Murshid Ramankulam (@Mohamme71783726) September 14, 2021
” മെസ്സിയുടെ പോക്ക് ഞെട്ടിക്കുന്നതായിരുന്നു.എനിക്കും ബാഴ്‌സക്കും മെസ്സി ഒരുപാട് നൽകിയിട്ടുണ്ട്.ഒരു ബുദ്ധിമുട്ടേറിയ സാഹചര്യമായിരുന്നു അത്. പക്ഷെ ഇനി ഞങ്ങൾ കഥ തിരുത്തി എഴുതേണ്ടതുണ്ട്.മെസ്സി ഇല്ലാത്ത ഒരു സീസണിന് ഞങ്ങൾ തുടക്കം കുറിച്ചിരിക്കുന്നു.മെസ്സി ഇല്ലാതെയും ബാഴ്‌സക്ക് ചാമ്പ്യൻസ് ലീഗ് കിരീടം നേടാൻ സാധിക്കും. എന്തെന്നാൽ ഫുട്‍ബോളിൽ എന്ത് വേണമെങ്കിലും സാധിക്കും. കഴിഞ്ഞ സീസണിലെ ചാമ്പ്യൻസ് ലീഗിൽ കിരീടം നേടിയത് ചെൽസിയാണ്. അവർ ഫേവറേറ്റുകൾ അല്ലായിരുന്നിട്ട് പോലും കിരീടം നേടി.പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ടീം കളക്റ്റീവായി കളിക്കുക എന്നുള്ളതാണ്.മെസ്സിയുടെ വ്യക്തിപ്രകടനങ്ങൾ ഞങ്ങൾക്ക് ഇല്ലാ എന്നുള്ളത് അറിയാം.ബുദ്ധിമുട്ടിനെ കുറിച്ച് ഞങ്ങൾക്കറിയാം.പക്ഷേ ഒരുപാട് ലക്ഷ്യങ്ങൾ ഞങ്ങൾക്കുണ്ട് ” ഇതാണ് ബുസ്ക്കെറ്റ്സ് പറഞ്ഞിട്ടുള്ളത്.ഏതായാലും മെസ്സി ഇല്ലാത്ത ചാമ്പ്യൻസ് ലീഗ് ബാഴ്‌സക്ക് ബുദ്ധിമുട്ടാവുമെന്നുറപ്പാണ്.