മെസ്സി,ഡീഞ്ഞോ എന്നിവരെക്കാൾ മികച്ചത്, പുതിയ നേട്ടത്തിൽ എത്തി ലെവന്റോസ്ക്കി.

കഴിഞ്ഞ ലാലിഗ മത്സരത്തിൽ എഫ്സി ബാഴ്സലോണ സെൽറ്റ വിഗോയെ പരാജയപ്പെടുത്തിയിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ബാഴ്സലോണ വിജയം സ്വന്തമാക്കിയിരുന്നത്. സൂപ്പർ താരം റോബർട്ട് ലെവന്റോസ്ക്കി മത്സരത്തിൽ ഇരട്ട ഗോളുകൾ നേടുകയായിരുന്നു. 45ആം മിനിട്ടിൽ യമാലിന്റെ അസിസ്റ്റിൽ നിന്നും 97ആം മിനുട്ടിൽ പെനാൽറ്റിയിലൂടെയുമാണ് ലെവന്റോസ്ക്കി ഗോൾ കണ്ടെത്തിയിരുന്നത്.

ഈ ഇരട്ട ഗോളോടു കൂടി പുതിയ ഒരു നേട്ടത്തിലേക്ക് ഇപ്പോൾ ലെവന്റോസ്ക്കി എത്തിച്ചേർന്നിട്ടുണ്ട്.അതായത് ബാഴ്സലോണക്ക് വേണ്ടി ആകെ 50 ഗോളുകൾ ലെവന്റോസ്ക്കി പൂർത്തിയാക്കി കഴിഞ്ഞു. കേവലം 79 മത്സരങ്ങളിൽ നിന്നാണ് 50 ഗോളുകൾ ലെവന്റോസ്ക്കി നേടി കഴിഞ്ഞിട്ടുള്ളത്. 2022 ലായിരുന്നു ഇദ്ദേഹം ബയേൺ വിട്ടുകൊണ്ട് ബാഴ്സലോണയിൽ എത്തിച്ചേർന്നിരുന്നത്.

മാത്രമല്ല ബാഴ്സലോണയിൽ ഏറ്റവും വേഗത്തിൽ 50 ഗോളുകൾ പൂർത്തിയാക്കുന്ന മൂന്നാമത്തെ താരമായി മാറാനും ഇപ്പോൾ ലെവന്റോസ്ക്കിക്ക് സാധിച്ചിട്ടുണ്ട്. ആദ്യ സ്ഥാനങ്ങളിൽ വരുന്നത് ലൂയിസ് സുവാരസും സാമുവൽ ഏറ്റുവുമാണ്. ഈ രണ്ട് താരങ്ങളും 68 മത്സരങ്ങളിൽ നിന്നാണ് 50 ഗോളുകൾ പൂർത്തിയാക്കിയത്. അതിനുശേഷമാണ് ഇപ്പോൾ ലെവന്റോസ്ക്കി വരുന്നത്.എന്നാൽ ലയണൽ മെസ്സി,റൊണാൾഡീഞ്ഞോ എന്നിവരെക്കാൾ മികച്ച കണക്കുകൾ അവകാശപ്പെടാൻ ഈ താരത്തിന് കഴിയുന്നുണ്ട്.

അതായിരുന്നു 117 മത്സരങ്ങൾ കളിച്ചതിനുശേഷമാണ് മെസ്സിക്ക് ബാഴ്സലോണയിൽ 50 ഗോളുകൾ പൂർത്തിയാക്കാൻ കഴിഞ്ഞത്. അതേസമയം റൊണാൾഡീഞ്ഞോ 50 ഗോളുകൾ പൂർത്തിയാക്കിയത് 108 മത്സരങ്ങളിൽ നിന്നാണ്. ഈ രണ്ട് ഇതിഹാസങ്ങളും ഇക്കാര്യത്തിൽ ലെവന്റോസ്ക്കിയുടെ പിറകിലാണ്. ഈ ലാലിഗയിൽ 23 മത്സരങ്ങൾ കളിച്ച താരം 12 ഗോളുകളും 5 അസിസ്റ്റുകളും ആണ് ഇതുവരെ നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *