മെസ്സിക്ക് സമയം അനുവദിക്കൂ, ആവിശ്യവുമായി ബുസ്ക്കെറ്റ്സ്!

സൂപ്പർ താരം ലയണൽ മെസ്സിയുടെ എഫ്സി ബാഴ്സലോണയുമായുള്ള കരാർ കഴിഞ്ഞ മാസത്തോടെ അവസാനിച്ചിരുന്നു. മെസ്സി പുതിയ കരാറിൽ ഒപ്പ് വെക്കാത്തതിനാൽ ആരാധകർക്കിടയിൽ ആശങ്ക വർധിച്ചു വരുന്നുണ്ട്. കൂടാതെ ട്രാൻസ്ഫർ റൂമറുകളും സജീവമായി തുടങ്ങി. എന്നാൽ ഇതിനെതിരെ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് സഹതാരമായ ബുസ്ക്കെറ്റ്സ്. മെസ്സിക്ക് ആവിശ്യമായ സമയം അനുവദിക്കൂ എന്നാണ് ഇദ്ദേഹത്തിന്റെ ആവിശ്യം. യൂറോ കപ്പിൽ സെമി ഫൈനലിൽ എത്തിയ സ്പെയിൻ ടീമിനൊപ്പമാണ് നിലവിൽ ബുസ്ക്കെറ്റ്സുള്ളത്. ഇറ്റലിക്കെതിരായ മത്സരത്തിന് മുന്നോടിയായുള്ള പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ബുസ്ക്കെറ്റ്സ്.

” നിങ്ങൾ മെസ്സിക്ക് ആവിശ്യമായ സമയം അനുവദിക്കൂ.ഞാൻ പ്രസിഡന്റിനെയും മെസ്സിയുടെ ഫീലിംഗ്സിനേയും വിശ്വസിക്കുന്നുണ്ട്.ഞാൻ അദ്ദേഹത്തിന് നല്ലത് നേരുന്നു.ഇനിയും വരാനിരിക്കുന്ന വർഷങ്ങൾ മെസ്സിക്കൊപ്പം കളിക്കാനാവുമെന്നാണ് ഞാൻ വിശ്വസിക്കുന്നത് ” ഇതാണ് ബുസ്ക്കെറ്റ്സ് മെസ്സിയെ കുറിച്ച് പറഞ്ഞത്.

അതേസമയം പരിശീലകനായ കൂമാനെ കുറിച്ചും തന്റെ ഭാവിയെ കുറിച്ചും ബുസ്ക്കെറ്റ്സ് സംസാരിച്ചിട്ടുണ്ട്. ” കൂമാന്റെ പ്രൊജക്റ്റിന് സ്റ്റബിലിറ്റിയും സമയവും ആവിശ്യമുണ്ട്.കഴിഞ്ഞ വർഷം അദ്ദേഹം നല്ല രീതിയിൽ തന്നെയാണ് മുന്നോട്ട് കൊണ്ട് പോയത്.ഇനിയും മികച്ച രൂപത്തിൽ ടീമിനെ മുന്നോട്ട് കൊണ്ട് പോവാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.നിലവിൽ എനിക്ക് ബാഴ്‌സയുമായി കരാറുണ്ട്.ഈ ക്ലബ്ബിൽ ഞാൻ വളരെയധികം കംഫർട്ടബിളാണ് ” ബുസ്ക്കെറ്റ്സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *