മെസ്സിക്ക് വിശ്രമം അത്യാവശ്യമാണെന്ന് സെറ്റിയൻ

സൂപ്പർ താരം ലയണൽ മെസ്സിക്ക് വിശ്രമം അത്യാവശ്യമായി വരികയാണെന്ന് ബാഴ്സ പരിശീലകൻ. ഇന്നലെ റയൽ വല്ലഡോലിഡിനെതിരായ മത്സരത്തിൽ വിജയക്കൊടി പാറിച്ചതിന് മൂവിസ്റ്റാറിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാലിഗ തിരിച്ചു വന്നതിന് ശേഷംബാഴ്സ കളിച്ച എല്ലാ മത്സരങ്ങളിലും മെസ്സി മുഴുവനായിട്ട് കളിച്ചിരുന്നു. തുടർച്ചയായ മത്സരങ്ങൾ താരത്തിന്റെ ഫിറ്റ്നസിനെ ബാധിക്കുമെന്ന് പരിശീലകൻ ഭയപ്പെടുന്നുണ്ട്. ഇന്നലത്തെ മത്സരത്തിൽ മെസ്സിയെ പിൻവലിക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നുവെന്നും എന്നാൽ വിജയം സുനിശ്ചിതമല്ലാത്തതിനാൽ ആ തീരുമാനം എടുക്കാതിരിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലത്തെ മത്സരത്തിൽ ആദ്യഇലവനിൽ സുവാരസ് ഇടംനൽകിയിരുന്നില്ല.കൂടാതെ അന്റോയിൻ ഗ്രീസ്‌മാനെ ആദ്യപകുതിക്ക് ശേഷം സെറ്റിയൻ പിൻവലിക്കുകയായിരുന്നു. ഇരുവർക്കും വിശ്രമമനുവദിച്ചതിന്റെ കാരണത്തെ കുറിച്ചും സെറ്റിയൻ പറഞ്ഞു.

” തീർച്ചയായും മെസ്സിക്ക് വിശ്രമം ആവിശ്യമാണ്. അതിനെ കുറിച്ച് ഞാൻ ആലോചിക്കുകയും ചെയ്തിരുന്നു. എന്നാൽ സ്കോർബോർഡ് അസന്തുലിതാവസ്ഥയിലായിരുന്നു. ആദ്യപകുതിയിൽ കൂടുതൽ ഗോളുകൾ സ്കോർ ചെയ്തിരുന്നുവെങ്കിൽ രണ്ടാം പകുതിയിൽ മെസ്സിയുൾപ്പടെയുള്ള താരങ്ങൾക്ക് വിശ്രമം നൽകാൻ ആലോചിച്ചിരുന്നു. സുവാരസിന് അദ്ദേഹത്തിന്റെ നല്ലതിന് വേണ്ടിയാണ് വിശ്രമം നൽകിയത്. അവസാനഅഞ്ച് മത്സരങ്ങൾ താരം കളിച്ചതിനാൽ അദ്ദേഹത്തിന് വിശ്രമം ആവിശ്യമായിരുന്നു.ഗ്രീസ്‌മാൻ അദ്ദേഹത്തെ പിൻവലിക്കാൻ എന്നോട് ആവിശ്യപ്പെടുകയായിരുന്നു. ആദ്യപകുതിക്ക് ശേഷം താരത്തിന് ചെറിയ അസ്വസ്ഥത അനുഭവപെട്ടതിനാലാണ് അദ്ദേഹത്തെ പിൻവലിച്ചത് ” സെറ്റിയൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *