മെസ്സിക്ക് പിഎസ്ജിയിൽ ഒരു മോട്ടിവേഷനും കണ്ടെത്താനായില്ല : വിമർശനവുമായി സ്പാനിഷ് മാധ്യമം

ഈ സീസണിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ടു കൊണ്ട് പിഎസ്ജിയിലെത്തിയത്.എന്നാൽ ഉദ്ദേശിച്ച രൂപത്തിലല്ല കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. മെസ്സിക്ക് പിഎസ്ജിയിൽ ഇതുവരെ തന്റെ യഥാർത്ഥ ഫോമിലേക്ക് ഉയരാൻ സാധിച്ചിട്ടില്ല.ഫ്രഞ്ച് കപ്പിൽ നിന്നും പിഎസ്ജി പുറത്തായതോടെ മെസ്സിക്കും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിരുന്നു.

ഇപ്പോഴിതാ മെസ്സിയുടെ ഈ പരിതാപകരമായ പ്രകടനത്തിനുള്ള കാരണങ്ങൾ പ്രമുഖ സ്പാനിഷ് മാധ്യമമായ എൽ കോൺഫിഡൻഷ്യൽ കണ്ടെത്തിയിട്ടുണ്ട്.മെസ്സിക്ക് പിഎസ്ജിയിൽ ഒരു മോട്ടിവേഷനും കണ്ടെത്താനായില്ല ഇവർ ആരോപിച്ചിരിക്കുന്നത്.ബാഴ്സയിലെ നൊസ്റ്റാൾജിയയെ മെസ്സി മിസ് ചെയ്യുന്നുവെന്നും ഇവർ കൂട്ടിച്ചേർത്തിട്ടുണ്ട്.അവരുടെ റിപ്പോർട്ടിലെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെയാണ്.

” ലയണൽ മെസ്സിക്ക് ഇതുവരെ പിഎസ്ജിയിൽ ഒരു മോട്ടിവേഷൻ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.അത് മാത്രമല്ല പിഎസ്ജിയിലെ തന്റെ താരങ്ങളുമായി ഒത്തിണക്കം കാണിക്കാനുള്ള കഴിവില്ലായ്മ,ആശയകുഴപ്പം, വിമുഖത എന്നിവ മെസ്സി പ്രകടിപ്പിക്കുന്നുണ്ട്.ബാഴ്സലോണയിൽ നിന്നും പാരീസിൽ എത്തിയതോടെ മെസ്സിയുടെ ശീലങ്ങൾ മാറ്റേണ്ടിവന്നു.പണം അദ്ദേഹത്തെ സന്തോഷപ്പെടുത്തുന്ന ഒന്നല്ല.ഭാഷ,കാലാവസ്ഥ, സുഹൃത്തുക്കൾ,ബാഴ്സയിലെ നൊസ്റ്റാൾജിയ എന്നിവയുടെ അഭാവമൊക്കെ മെസ്സിയെ ബാധിച്ചിരിക്കുന്നു.ബാഴ്സക്കും അർജന്റീനക്കും വേണ്ടി കളിക്കുമ്പോൾ ഉണ്ടാവുന്ന സന്തോഷം ഇതുവരെ പിഎസ്ജിയിൽ കണ്ടെത്താൻ മെസ്സിക്ക് സാധിച്ചിട്ടില്ല ” ഇതാണ് എൽ കോൺഫിഡൻഷ്യൽ അവരുടെ റിപ്പോർട്ടിൽ പ്രതിപാദിക്കുന്നത്.

പിഎസ്ജിക്ക് വേണ്ടി ആറ് ഗോളുകളും 5 അസിസ്റ്റുകളുമാണ് മെസ്സി നേടിയിട്ടുള്ളത്.ലീഗ് വണ്ണിൽ കേവലം ഒരേ ഒരു ഗോൾ മാത്രമാണ് മെസ്സിയുടെ പേരിലുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *