മെസ്സിക്ക് പരിശീലനം നഷ്ടമായി, ഫൈനൽ കളിക്കുന്ന കാര്യം സംശയത്തിൽ !
കഴിഞ്ഞ ദിവസം നടന്ന സൂപ്പർ കോപ്പ സെമി ഫൈനലിൽ റയൽ സോസിഡാഡിനെ കീഴടക്കി കൊണ്ട് എഫ്സി ബാഴ്സലോണ ഫൈനലിലേക്ക് പ്രവേശിച്ചിരുന്നു. പെനാൽറ്റി ഷൂട്ടൗട്ടിലായിരുന്നു ബാഴ്സ വിജയം കൊയ്തത്. സൂപ്പർ താരം ലയണൽ മെസ്സിയുടെ അഭാവം ബാഴ്‌സയെ ബാധിച്ചിരുന്നു എന്ന് വേണം പറയാൻ. നിശ്ചിത സമയത്തും അധികസമയത്തും 1-1 ആയതിനെ തുടർന്നാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്. ഹാംസ്ട്രിംഗ് ഇഞ്ചുറി മൂലമായിരുന്നു മെസ്സിക്ക് കളിക്കാൻ സാധിക്കാതെ വന്നത്. എന്നാൽ മെസ്സി പരിക്കിൽ നിന്നും മുക്തനായിട്ടില്ല എന്ന റിപ്പോർട്ടുകൾ തന്നെയാണ് പുറത്ത് വരുന്നത്. ഇന്നലെ നടന്ന പരിശീലനം മെസ്സിക്ക് നഷ്ടമായതായി സ്പാനിഷ് മാധ്യമം മാർക്ക റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Messi misses training again as @FCBarcelona prepare for the #Supercopa final 😬
— MARCA in English (@MARCAinENGLISH) January 15, 2021
👉 https://t.co/QFmPL8VYsU pic.twitter.com/3ySBUZKKTo
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അത്‌ലെറ്റിക്ക് ബിൽബാവോയെയാണ് ബാഴ്‌സ നേരിടുന്നത്. റയലിനെ കീഴടക്കിയാണ് ബിൽബാവോയുടെ വരവ്. എന്നാൽ മെസ്സി ഫൈനൽ കളിക്കുമോ എന്നുള്ള കാര്യം ഇപ്പോഴും ഉറപ്പായിട്ടില്ല. വെള്ളിയാഴ്ച നടന്ന ട്രെയിനിങ് സെഷൻ എല്ലാം മെസ്സിക്ക് നഷ്ടമായിരുന്നു. അതിനാൽ തന്നെ താരം ഫൈനൽ കളിക്കുമെന്ന കാര്യത്തിൽ ഇനിയും കാത്തിരിക്കേണ്ടിയിരിക്കുന്നു. താരത്തിന്റെ കാര്യത്തിൽ കൂമാൻ റിസ്ക് എടുക്കുമോ എന്നുള്ളതും കണ്ടറിയണം. ലാലിഗയിൽ നടന്ന മത്സരത്തിൽ മെസ്സിയുടെ മികവിൽ അത്‌ലെറ്റിക്ക് ബിൽബാവോയെ ബാഴ്സ തകർത്തിരുന്നു.
🗳 @FCBarcelona's presidential elections have been rearranged for March
— MARCA in English (@MARCAinENGLISH) January 15, 2021
More 👉 https://t.co/3dKDx2H8fJ pic.twitter.com/EQWpLeFkbS