മെസ്സിക്ക് ഏറ്റവും അനുയോജ്യമായത് ആ ക്ലബ് തന്നെ, റിവാൾഡോ പറയുന്നു !
സൂപ്പർ താരം ലയണൽ മെസ്സിയുടെ ഭാവി ഇപ്പോഴും തീരുമാനിക്കപ്പെട്ടിട്ടില്ല. താരം ബാഴ്സ വിടുമോ ഇല്ലയോ എന്നുള്ളത് ഇതു വരെ സ്ഥിരീകരിക്കപ്പെടാത്ത കാര്യമാണ്. മെസ്സി ബാഴ്‌സ വിടാൻ തീരുമാനിച്ചാൽ റാഞ്ചി കൊണ്ടുപോവാൻ പിഎസ്ജി, സിറ്റി, ഇന്റർ എന്നിവർ രംഗത്തെത്തും. എംഎൽഎസ്സിൽ കളിക്കാൻ ആഗ്രഹമുണ്ടെന്ന് മെസ്സി വ്യക്തമാക്കിയതോടെ ബെക്കാമിന്റെ ഇന്റർമിയാമിയും രംഗത്തുണ്ട്. ഏതായാലും മെസ്സി എവിടേക്ക് പോവണമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുൻ ഇതിഹാസതാരം റിവാൾഡോ. മെസ്സിക്ക് അനുയോജ്യമായ സ്ഥാനം പിഎസ്ജി തന്നെയാണ് എന്നാണ് റിവാൾഡോ പറയുന്നത്. അതിനുള്ള കാരണങ്ങളും റിവാൾഡോ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഏത് ക്ലബുമായും ചർച്ച നടത്താനും പ്രീ കോൺട്രാക്റ്റിൽ എത്താനും മെസ്സിക്ക് അധികാരമുണ്ട്. ഈയൊരു സമയത്താണ് റിവാൾഡോ മെസ്സിക്ക് അനുയോജ്യമായ സ്ഥലം നിർദേശിച്ചത്.
Rivaldo vería con buenos ojos que Messi se fuese al PSG: "Sería un buen destino para él"https://t.co/Ih3Mn8xAGX
— MARCA (@marca) January 21, 2021
” മെസ്സിക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണ് പിഎസ്ജി. ആദ്യമായി പിഎസ്ജി നല്ലൊരു ഘടനയുള്ള ടീമാണ്. രണ്ടാമതായി തന്റെ സുഹൃത്തായ നെയ്മർ ജൂനിയർക്കൊപ്പം മെസ്സിക്ക് കളിക്കാൻ സാധിക്കും. മൂന്നാമതായി മെസ്സിക്ക് തിളങ്ങാൻ എളുപ്പമുള്ള ലീഗ് ആയിരിക്കും ഫ്രഞ്ച് ലീഗ്. ലാലിഗയിലും പ്രീമിയർ ലീഗിലും ഉള്ള പോലെയുള്ള ബുദ്ധിമുട്ടുകൾ ലീഗ് വണ്ണിൽ നേരിടേണ്ടി വരില്ല. പ്രത്യേകിച്ച് മെസ്സിയുടെ പ്രായവും ആരോഗ്യവും പരിഗണിക്കുമ്പോൾ. അത്കൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗിലും മിന്നി തിളങ്ങാനും മെസ്സിക്ക് സാധിക്കും. അടുത്ത കാര്യം മെസ്സിയുടെ സാലറി താങ്ങാൻ കഴിവുള്ള വളരെ ചുരുക്കം ക്ലബുകളിൽ ഒന്നാണ് പിഎസ്ജി. അത് മാത്രമല്ല മെസ്സിയുടെ വരവ് ലീഗ് വണ്ണിന്റെ വളർച്ചയെ ഒരുപാട് സഹായിക്കും. ഈയിടെയായി ലീഗ് വണ്ണിന്റെ ശക്തി ക്ഷയിച്ചിട്ടുണ്ട്. ഈ കാരണങ്ങൾ കൊണ്ട് ഒക്കെ തന്നെയും മെസ്സിക്ക് പിഎസ്ജിയുടെ ഓഫറിനോട് യെസ് പറയാം ” റിവാൾഡോ പറഞ്ഞു.
🗣️ Samuel Eto'o: "Hopefully Ansu Fati will be the one to replace Messi." pic.twitter.com/cDPf14a8ZF
— Barça Worldwide (@BarcaWorldwide) January 20, 2021