മെസ്സിക്കൊപ്പം ഇനി കളിക്കാൻ സാധ്യതയുണ്ടോ? സുവാരസ് പറയുന്നു!

ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരമായിരുന്ന ലൂയിസ് സുവാരസ് ക്ലബ് വിട്ട് എതിരാളികളായ അത്ലെറ്റിക്കോ മാഡ്രിഡിലേക്ക് ചേക്കേറിയത്. പരിശീലകനായി റൊണാൾഡ് കൂമാൻ എത്തിയതോടെ സുവാരസിന്റെ സ്ഥാനം തെറിച്ചത്. ഇതോടെ കളിക്കളത്തിലെ ഉറ്റസുഹൃത്തുക്കളായ മെസ്സിയും സുവാരസും വേർപിരിയുകയായിരുന്നു. സുവാരസിനെ കൈവിട്ട ബാഴ്‌സ ബോർഡിനെതിരെ രൂക്ഷമായി മെസ്സി വിമർശിച്ചിരുന്നു. ഇപ്പോഴിതാ മെസ്സിക്കൊപ്പം ഇനി കളിക്കാൻ സാധ്യതയുണ്ടോ എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് സുവാരസ്.ഒണ്ട സെറോക്ക്‌ നൽകിയ അഭിമുഖത്തിലാണ് സുവാരസ് ഇതേകുറിച്ച് സംസാരിച്ചത്. ഇനി ഒരുമിച്ച് കളിക്കുമോ എന്ന് അറിയില്ലെന്നും നിലവിൽ അതൊരു സങ്കല്പികലോകമാണ് എന്നുമാണ് സുവാരസ് ഇതേകുറിച്ച് പ്രസ്താവിച്ചത്.

” ഫുട്ബോളിന് അപ്പുറത്തും ഞങ്ങൾ സുഹൃത്തുക്കൾ തന്നെയാണ്.ഞങ്ങൾ എല്ലാ കാര്യത്തിലും ഒരുമിച്ചായിരുന്നു.ഞങ്ങൾക്ക്‌ ഒരുമിച്ചു കളിക്കണം എന്നാഗ്രഹമുണ്ട്. പക്ഷെ അത് നടക്കുമോ എന്നറിയില്ല. അതൊരു സാങ്കല്പിക ലോകം മാത്രമാണ് ഇപ്പോൾ.ഞങ്ങൾ ആഗ്രഹിച്ച രീതിയിൽ അല്ല കാര്യങ്ങൾ ഇപ്പോൾ നടന്നത്.ഞാൻ മെസ്സിയെ മിസ് ചെയ്യുന്നുണ്ട്.ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇനി ഒരുമിക്കുന്നതിനെ കുറിച്ചും ചർച്ചകൾ ചെയ്യാറുണ്ട്.സമപ്രായക്കാരാണ് ഞങ്ങൾ. ഞങ്ങളുടെ ഭാര്യമാരും കുട്ടികളും സുഹൃത്തുക്കളാണ്. ഞങ്ങൾ ഒരുമിക്കാൻ ശ്രമിച്ചു കൊണ്ടേയിരിക്കും ” സുവാരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *