മെസ്സിക്കും ബുസ്കെറ്റ്സിനുമൊപ്പം കളിക്കുന്നത് സ്വപ്നസാക്ഷാൽക്കരമെന്ന് ബ്രസീലിയൻ താരം !
എഫ്സി ബാഴ്സലോണയുടെ സൂപ്പർ താരങ്ങളായ ലയണൽ മെസ്സിക്കും സെർജിയോ ബുസ്ക്കെറ്റ്‌സിനൊപ്പം കളിക്കുന്നത് തന്റെ സ്വപ്നസാക്ഷാൽകാരമാണെന്ന് ബ്രസീലിയൻ താരം മാത്യുസ് ഫെർണാണ്ടസ്. കഴിഞ്ഞ ദിവസം ബാഴ്സലോണ ടിവിക്ക് നൽകിയ അഭിമുഖത്തിലാണ് ഫെർണാണ്ടസ് ബാഴ്സയിൽ കളിക്കുന്നതിനെ പറ്റി മനസ്സ് തുറന്നത്. ഈ ജനുവരിയിലെ ട്രാൻസ്ഫറിലായിരുന്നു ബ്രസീലിയൻ ക്ലബായ പാൽമിറാസിൽ നിന്നും താരം ബാഴ്സയിൽ എത്തിയത്. തുടർന്ന് ബാഴ്സ താരത്തെ വല്ലഡോലിഡിലേക്ക് ലോണിൽ അയക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും താരം ക്ലബിൽ തന്നെ തിരിച്ചെത്തിയിട്ടുണ്ട്. മെസ്സിക്കും ബുസ്ക്കെറ്റ്‌സിനുമൊപ്പം താൻ കളിക്കാൻ പോവുന്നു എന്നുള്ളത് ഇപ്പോഴും എനിക്ക് വിശ്വസിക്കാൻ പറ്റാത്ത കാര്യമാണ്. താൻ ഏറ്റവും കൂടുതൽ മാതൃകയാക്കിയിരുന്ന താരം ബുസ്ക്കെറ്റ്സ് ആണെന്നും അദ്ദേഹത്തെ പോലെ ആവാനാണ് തന്റെ ആഗ്രഹമെന്നും താരം വെളിപ്പെടുത്തി. മധ്യനിരയിലാണ് താരം കളിക്കുന്നത്.
🗣 Matheus Fernandes: "Sharing a locker room with Messi? I still can’t believe it. I will be playing next to Messi, next to Busquets, that’s a dream come true for me. I am so happy that I’ll be sharing a dressing room with such players." #fcblive
— FCBarcelonaFl 🏡 (@FCBarcelonaFl) August 11, 2020
” മെസ്സിക്കും ബുസ്ക്കെറ്റ്‌സിനുമൊപ്പം കളിക്കുക എന്നുള്ളത് എന്റെ സ്വപ്നസാക്ഷാൽക്കാരമാണ്.എനിക്കിപ്പോഴും ഇത് വിശ്വസിക്കാനായിട്ടില്ല.ഇത്പോലെയുള്ള താരങ്ങളോടൊപ്പം ഡ്രസിങ് റൂം പങ്കുവെക്കുന്നതിൽ സന്തോഷമേ ഒള്ളൂ. ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്നതും മാതൃകയാക്കുന്നതും ബുസ്ക്കെറ്റ്‌സിനെയാണ്. സാവി, ഇനിയേസ്റ്റ, മെസ്സി എന്നിവരെല്ലാം തന്നെ എന്റെ റോൾ മോഡലുകൾ തന്നെയാണ്. എന്നെ പലരും ബുസ്ക്കെറ്റ്‌സുമായി ഉപമിക്കുന്നതിൽ എനിക്ക് അഭിമാനമാണ് തോന്നുന്നത്. അദ്ദേഹത്തെ പോലെയാവാനാണ് ഞാൻ ശ്രമിക്കുന്നത്. അദ്ദേഹം ബാഴ്സയിൽ ചെയ്തത് പോലെ തനിക്ക് ചെയ്യാനാവുമോ എന്നറിയില്ല. പക്ഷെ ഞാൻ എന്നെ കൊണ്ട് സാധ്യമായതെല്ലാം ബാഴ്സക്ക് വേണ്ടി ചെയ്തു നൽകും ” ഫെർണാണ്ടസ് പറഞ്ഞു.
Matheus Fernandes se alista para debutar con el Barcelona. ✊ #Fichajes https://t.co/vKQMNMEaiK
— FOX Deportes (@FOXDeportes) August 12, 2020