മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം കളിക്കുന്ന ആദ്യബ്രസീലിയൻ താരമായി മാറാൻ ആർതർ
സമകാലീനഫുട്ബോൾ ലോകത്തെ രണ്ട് അതികായകൻമാരാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും. ഏതെങ്കിലും ഒരു താരത്തോടൊപ്പം തന്നെ കളിക്കാൻ അവസരം കിട്ടുന്നത് തന്നെ ഭാഗ്യമായി കാണുന്ന ഈ കാലത്ത് ഇരുവർക്കുമൊപ്പം കളിക്കാൻ കഴിഞ്ഞിട്ടുള്ള ഒട്ടേറെ താരങ്ങൾ നിലവിലുണ്ട്. എന്നാൽ ഇതുവരെ ഒരു ബ്രസീലിയൻ താരവും മെസ്സിക്കും ക്രിസ്റ്റ്യാനോക്കുമൊപ്പം കളിച്ചിട്ടില്ല. ഇരുവർക്കും ഒട്ടേറെ ബ്രസീലിയൻ സുഹൃത്തുക്കൾ ഉണ്ടെങ്കിലും രണ്ട് പേരോടുമൊപ്പവും കളിച്ച ഒരു ബ്രസീലിയൻ താരവും ഫുട്ബോൾ ചരിത്രത്തില്ലായിരുന്നു. എന്നാൽ ബ്രസീൽ മധ്യനിര താരമായ ആർതർ ബാഴ്സ വിട്ട് യുവന്റസിലേക്ക് ചേക്കേറുകയാണെങ്കിൽ അത് തിരുത്തികുറിക്കപ്പെടും. ഇരുവർക്കുമൊപ്പവും കളിക്കുന്ന ആദ്യബ്രസീലിയൻ താരമാവാനൊരുങ്ങി നിൽക്കുകയാണ് ആർതർ മെലോ.
¡PRIMER BRASILEÑO! 🇧🇷🔥
— EL VAR (@El_VAR_) June 26, 2020
Con la confirmación de la ida de Arthur a la Juventus, él será el primer jugador brasileño en actuar junto a Messi y Cristiano Ronaldo (si CR7 sigue allí). pic.twitter.com/tv3ibwBbpa
നിലവിൽ മൂന്ന് താരങ്ങൾ മാത്രമാണ് ഇരുവർക്കുമൊപ്പം ക്ലബുകൾക്ക് വേണ്ടി കളിച്ചിട്ടുള്ളത്. മാർട്ടിൻ സസെറസ്, ജെറാർഡ് പിക്വെ, ലറാസ്സൺ എന്നിവരാണ് ഈ വ്യക്തികൾ. സസെറസ് ബാഴ്സയിൽ മെസ്സിക്കൊപ്പവും യുവന്റസിൽ ക്രിസ്റ്റ്യാനോക്കൊപ്പവും കളിച്ചു. പിക്വെയും ലറാസണും മാഞ്ചസ്റ്ററിൽ ക്രിസ്റ്റ്യാനോക്കൊപ്പവും ബാഴ്സയിൽ മെസ്സിക്കൊപ്പവും കളിച്ചു. എന്നാൽ രാജ്യത്തിനും ക്ലബിനുമായി ഒട്ടേറെ താരങ്ങൾ ഇരുവർക്കുമൊപ്പം കളിച്ചിട്ടുണ്ട്. ദിബാല, ഹിഗ്വയ്ൻ (അർജന്റീന, യുവന്റസ് ), ഡി മരിയ, ഗാഗോ, ഹിഗ്വയ്ൻ (അർജന്റീന, റയൽ മാഡ്രിഡ് ), ടെവെസ്, ഹൈൻസീ (അർജന്റീന, മാഞ്ചസ്റ്റർ യുണൈറ്റഡ് ), സെമെടോ, ആന്ദ്രേ ഗോമസ്, ഡെക്കോ (പോർച്ചുഗൽ, ബാഴ്സലോണ എന്നിവരൊക്കെയാണവർ.
Juventus have reportedly agreed to pay €80 million to sign FC Barcelona midfielder Arthur, who could now become only the 13th player to play alongside both Lionel Messi and Cristiano Ronaldo.
— Kick Off (@KickOffMagazine) June 24, 2020
Full story: https://t.co/A5cL3avO6a pic.twitter.com/ead5WiehxH