മെസ്സിക്കായി ബാഴ്സയുടെ വാതിലുകൾ എപ്പോഴും തുറന്നിടും : മലക്കം മറിഞ്ഞ് ലാപോർട്ട
സൂപ്പർ താരം ലയണൽ മെസ്സി എഫ്സി ബാഴ്സലോണയിലേക്ക് തിരികെയെത്തുമെന്നുള്ള അഭ്യൂഹങ്ങൾ ഈയിടെ സജീവമായിരുന്നു. എന്നാൽ ബാഴ്സയുടെ പ്രസിഡന്റായ ജോയൻ ലാപോർട്ട തന്നെ ഇതിനെ നിരസിച്ചിരുന്നു.മെസ്സിയെ തിരികെ എത്തിക്കാൻ ബാഴ്സ ശ്രമിക്കുകയില്ലെന്നും തങ്ങൾ ഒരു പുതിയ ടീം ഉണ്ടാക്കിയെടുക്കുകയാണ് എന്നുമായിരുന്നു ലാപോർട്ട പറഞ്ഞിരുന്നത്.
എന്നാൽ ഈയൊരു നിലപാടിൽ ലാപോർട്ട ഇപ്പോൾ മാറ്റം വരുത്തിയിട്ടുണ്ട്.അതായത് മെസ്സിക്ക് വേണ്ടി ബാഴ്സയുടെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുമെന്നാണ് ബാഴ്സ പ്രസിഡണ്ട് പറഞ്ഞിട്ടുള്ളത്. കഴിഞ്ഞദിവസം RTVE യുമായി നടത്തിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ലാപോർട്ട.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്..
Joan Laporta States Doors Are Open for Lionel Messi to Return to Barcelona https://t.co/gj1WJhIM0Z
— PSG Talk (@PSGTalk) April 2, 2022
” മെസ്സിക്ക് വേണ്ടി ബാഴ്സയുടെ വാതിലുകൾ എപ്പോഴും തുറന്നിടും. ബാഴ്സയിലേക്ക് തിരികെ വരാൻ വേണ്ടി അദ്ദേഹത്തിന് എന്നോട് സംസാരിക്കണമെന്നുണ്ടെങ്കിൽ, അക്കാര്യത്തിൽ ഞാൻ സന്തോഷവാനായിരിക്കും ” ഇതാണ് ലാപോർട്ട പറഞ്ഞിട്ടുള്ളത്.
നേരത്തെ സമാനമായ പ്രസ്താവന ബാഴ്സ പരിശീലകനായ സാവിയും നടത്തിയിരുന്നു.മെസ്സിക്ക് വേണ്ടി എപ്പോഴും ബാഴ്സയുടെ വാതിലുകൾ തുറന്നു കിടക്കുമെന്നാണ് സാവി പറഞ്ഞിരുന്നത്.