മെംഫിസ് രക്ഷകൻ, രണ്ടാം ജയവുമായി ബാഴ്‌സ!

ലാലിഗയിൽ നടന്ന മൂന്നാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ ബാഴ്‌സക്ക്‌ വിജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക്‌ ബാഴ്‌സ ഗെറ്റാഫെയാണ് തകർത്തു വിട്ടത്. സൂപ്പർ താരം മെംഫിസ് ഡീപേയാണ് വിജയഗോൾ നേടിക്കൊണ്ട് ബാഴ്‌സയുടെ രക്ഷകനായത്. സെർജി റോബെർട്ടോയായിരുന്നു ബാഴ്‌സയുടെ ആദ്യഗോൾ നേടിയത്.സാൻഡ്രോയാണ് ഗെറ്റാഫെയുടെ ഗോൾ നേടിയത്.ജയത്തോടെ ബാഴ്‌സ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്താണ്. മൂന്ന് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം.

ബ്രൈത്വെയിറ്റ്, ഡീപേ, ഗ്രീസ്‌മാൻ എന്നിവരായിരുന്നു ബാഴ്‌സയുടെ മുന്നേറ്റനിരയിൽ അണിനിരന്നിരുന്നത്.മത്സരത്തിന്റെ രണ്ടാം മിനുട്ടിൽ തന്നെ ബാഴ്‌സ ലീഡ് നേടി.ജോർഡി ആൽബയുടെ ക്രോസിൽ നിന്ന് സെർജി റോബെർട്ടോയാണ് ഗോൾ നേടിയത്.18-ആം മിനുട്ടിൽ കാർലെസ് അലെനയുടെ അസിസ്റ്റിൽ നിന്ന് സാൻഡ്രോ ഗോൾ മടക്കി. എന്നാൽ 30-ആം മിനിറ്റിൽ മെംഫിസിന്റെ ഗോൾ പിറന്നു. ഡിയോങ് നൽകിയ ബോൾ മെംഫിസ് വിദഗ്ദമായി ഫിനിഷ് ചെയ്യുകയായിരുന്നു. പിന്നീട് രണ്ടാം പകുതിയിൽ ഗോളുകൾ ഒന്നും പിറക്കാതെ വന്നതോടെ മത്സരം 2-1 എന്ന സ്‌കോറിൽ അവസാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *