മെംഫിസ് മങ്ങുന്നു, ബാഴ്‌സക്ക്‌ ആശങ്ക!

ഈ ട്രാൻസ്ഫർ ജാലകത്തിൽ എഫ്സി ബാഴ്സലോണയിൽ ഡച്ച് സൂപ്പർ താരം മെംഫിസ് ഡീപേക്ക്‌ സ്വപ്നസമാനമായ ഒരു തുടക്കമായിരുന്നു ലഭിച്ചിരുന്നത്. ലയണൽ മെസ്സി ബാഴ്‌സ വിട്ട സാഹചര്യത്തിൽ ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷകൾ വെച്ച് പുലർത്തിയിരുന്നത് ഡീപേയിൽ ആയിരുന്നു. തുടക്കത്തിൽ പ്രതീക്ഷകളോട് താരം നീതി പുലർത്തിയെങ്കിലും ഇപ്പോൾ ഡീപേ മങ്ങുന്ന കാഴ്ച്ചകളാണ് കാണാൻ സാധിക്കുന്നത്.

കഴിഞ്ഞ എൽ ക്ലാസിക്കോ മത്സരത്തിൽ ഗോൾ നേടാൻ ഡീപേക്ക്‌ സാധിച്ചിരുന്നില്ല. മാത്രമല്ല ചാമ്പ്യൻസ് ലീഗിൽ ഇതുവരെ ബാഴ്‌സ വേണ്ടി അക്കൗണ്ട് തുറക്കാനും ഡീപേക്ക്‌ കഴിഞ്ഞിട്ടില്ല.ബാഴ്‌സക്ക്‌ വേണ്ടി ഡീപേ നേടിയ നാല് ഗോളുകൾ അത്ലറ്റിക്ക് ക്ലബ്, ഗെറ്റാഫെ,ലെവാന്റെ, വലൻസിയ എന്നിവർക്കെതിരെയാണ്. അതായത് വമ്പൻമാരായ റയൽ, അത്ലറ്റിക്കോ എന്നിവർക്കെതിരെ വല കുലുക്കാൻ ഈ ഡച്ച് താരത്തിന് സാധിച്ചിട്ടില്ല.

സെപ്റ്റംബറിലെ ബ്രേക്കിനു മുന്നേ ബാഴ്‌സക്ക്‌ വേണ്ടി 3 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ നേടാൻ ഡീപേക്ക്‌ കഴിഞ്ഞിരുന്നു. എന്നാൽ അതിന് ശേഷമാണ് ഡീപേ മങ്ങി തുടങ്ങിയത്.പിന്നീട് നടന്ന 9 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ മാത്രമാണ് ഡീപേക്ക്‌ നേടാനായത്. അത് രണ്ടും പെനാൽറ്റി ഗോളുകൾ ആയിരുന്നു. അതായത് ഡീപേയുടെ അവസാന ഓപ്പൺ പ്ലേ ഗോൾ പിറന്നത് ഓഗസ്റ്റ് 29-ആം തിയ്യതിയാണ്.

ഏതായാലും ഡീപേയുടെ ഫോമില്ലായ്മയെ കുറിച്ചുള്ള തന്റെ പ്രതികരണം പരിശീലകനായ കൂമാൻ രേഖപ്പെടുത്തിയിട്ടുണ്ട്. ” അദ്ദേഹത്തോടൊപ്പമുള്ള കാര്യങ്ങൾ ഇമ്പ്രൂവ് ചെയ്യാൻ വേണ്ടിയാണ് ഞങ്ങൾ ശ്രമിക്കുന്നത്. കളത്തിൽ എവിടെയാണ് അദ്ദേഹം കൂടുതൽ എഫക്റ്റീവ് ആവുക എന്നുള്ളതാണ് ഞങ്ങൾ നോക്കി കാണുന്നത്. ഇമ്പ്രൂവ് ആകേണ്ടതുണ്ട് എന്നുള്ള കാര്യം ഡീപേക്ക്‌ അറിയാം ” ഇതാണ് കൂമാൻ പറഞ്ഞിട്ടുള്ളത്.

ഏതായാലും ബാഴ്സയെ സംബന്ധിച്ചെടുത്തോളം അവർ ഇപ്പോൾ ഒരു മോശം സാഹചര്യത്തിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഡീപേ ഫോമിലേക്കുയരൽ വളരെ അത്യാവശ്യമായ ഒരു സന്ദർഭമാണിത്.

Leave a Reply

Your email address will not be published. Required fields are marked *