മൂല്യം ഏഴ് ലക്ഷ്യം യൂറോ മാത്രം, ചരിത്രം കുറിച്ച് അൽകൊയാനോ !
ഇന്നലെ കോപ്പ ഡെൽ റേയിൽ നടന്ന പ്രീ ക്വാർട്ടർ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ മാഡ്രിഡ് മൂന്നാം ഡിവിഷൻ ടീമായ അൽകൊയാനോയോട് അട്ടിമറി തോൽവിയേറ്റുവാങ്ങി പുറത്തായത്. മത്സരത്തിൽ റയൽ മാഡ്രിഡ് ലീഡ് നേടിയെങ്കിലും പിന്നീട് ഹോസെ സോൽബെസ്, ഹുവാനാൻ എന്നിവർ നേടിയ ഗോളിലൂടെ അൽകൊയാനോ ജയം പിടിച്ചു വാങ്ങുകയായിരുന്നു. പത്ത് പേരായി ചുരുങ്ങിയ സമയത്ത് പോലും റയലിനെതിരെ ഒരു ഗോൾ കൂടി നേടിക്കൊണ്ട് ജയം നേടിയ അൽകൊയാനോയുടെ പോരാട്ടവീര്യം പ്രശംസാവഹമാണ്. ഇവിടെ ശ്രദ്ദിക്കേണ്ട മറ്റൊരു കാര്യം അൽകൊയാനോയുടെ മൂല്യമാണ്. കേവലം ഏഴ് ലക്ഷ്യം യൂറോ മാത്രമാണ് ഈ മൂന്നാം ഡിവിഷൻ ക്ലബ്ബിന്റെ മൂല്യം വരുന്നത്. ഓർക്കുക റയൽ മാഡ്രിഡ് താരം ഈഡൻ ഹസാർഡിന് മാത്രം റയൽ നൂറ് മില്യൺ യൂറോ ചിലവഴിച്ചിട്ടുണ്ട്.
Alcoyano's miracle was built on a budget of just €700,000 😳
— MARCA in English (@MARCAinENGLISH) January 21, 2021
👏 https://t.co/sRLkPGQ3ez pic.twitter.com/jcbUB9nJ2z
സെഗുണ്ട ബിയിലാണ് അൽകൊയാനോ കളിക്കുന്നത്. ജയം നേടിയതോടെ ക്വാർട്ടറിൽ പ്രവേശിക്കാൻ ഇവർക്ക് സാധിച്ചു. റയൽ മാഡ്രിഡ് സൂപ്പർ താരങ്ങളായ കരിം ബെൻസിമ, ഈഡൻ ഹസാർഡ്, ടോണി ക്രൂസ്, അസെൻസിയോ, കാസമിറോ എന്നിവരെല്ലാം മത്സരം അവസാനിക്കുമ്പോൾ കളത്തിലുണ്ടായിരുന്നു. ഇനി എടുത്തു പറയേണ്ട മറ്റൊരു പ്രകടനം അൽകൊയാനോയുടെ ഗോൾകീപ്പറുടെതാണ്. നാല്പത്തിയൊന്നു വയസ്സ് പ്രായമുള്ള ഹോസെ ഹുവാൻ പത്തോളം സേവുകൾ ആണ് നടത്തിയത് എന്നോർക്കണം. തന്റെ പ്രായത്തിനെ നോക്കുകുത്തിയാക്കിയാണ് അദ്ദേഹം റയലിന് മുന്നിൽ വന്മതിൽ തീർത്തത്. ഏതായാലും റയൽ മാഡ്രിഡിനെ കീഴടക്കിയ അൽകൊയാനോ ചരിത്രം തന്നെയാണ് കുറിച്ചിരിക്കുന്നത്. സ്പെയിനിലെ വലൻസിയക്കടുത്തുള്ള പ്രദേശമാണ് അൽകൊയ്.
Two title hopes lost in six days could mark the end for Zidane
— MARCA in English (@MARCAinENGLISH) January 21, 2021
👉 https://t.co/yF96mtLm2Y pic.twitter.com/3vs3HeTIJd