മൂന്നോ നാലോ വർഷം കൂടി മെസ്സി കളിക്കുമെന്ന് പുയോൾ !
സൂപ്പർ താരം ലയണൽ മെസ്സിയുടെ മാന്ത്രികപ്രകടനങ്ങൾ ഇനി ഏറെ കാലത്തേക്കൊന്നും കാണാൻ സാധിക്കില്ലെന്ന യാഥാർഥ്യം ആരാധകർ ഉൾക്കൊണ്ടു കൊണ്ടിരിക്കുന്ന സമയമാണിത്. മുപ്പത്തിമൂന്നുകാരനായ താരം ഇനി എത്രകാലം ഫുട്ബോളിൽ തുടരുമെന്ന കാര്യം വ്യക്തമല്ല. എന്നാൽ മെസ്സിയൊരു മൂന്നോ നാലോ വർഷം എന്തായാലും കളിക്കളത്തിൽ കാണുമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ് മുൻ ബാഴ്‌സ നായകനും മെസ്സിയുടെ മുൻ സഹതാരവുമായിരുന്ന കാർലോസ് പുയോൾ. കഴിഞ്ഞ ദിവസം ഗോളിന് നൽകിയ അഭിമുഖത്തിലാണ് പുയോൾ മെസ്സിയെ കുറിച്ച് ഒരുപാട് കാര്യങ്ങൾ സംസാരിച്ചത്. താരം ഇപ്പോഴും മോട്ടിവേറ്റഡ് ആണെന്നും ഇനിയും പുരോഗതി കൈവരിക്കാൻ മെസ്സിക്ക് സാധിക്കുമെന്നും പുയോൾ കൂട്ടിച്ചേർത്തു.
Messi is football's Michael Jordan, says @Carles5puyol 🐐https://t.co/leYlDdFEZs pic.twitter.com/sLvCRenO9O
— MARCA in English (@MARCAinENGLISH) December 24, 2020
” നിലവിൽ മെസ്സിക്ക് 33 വയസ്സാണ്. അദ്ദേഹം അദ്ദേഹത്തിന്റെ കാര്യങ്ങൾ നന്നായി ശ്രദ്ദിക്കുന്നുമുണ്ട്. അദ്ദേഹം ഇപ്പോഴും മോട്ടിവേറ്റഡാണ്. എനിക്ക് തോന്നുന്നത് ഒരു മൂന്നോ നാലോ വർഷം അദ്ദേഹത്തിന് ഇതേ ലെവലിൽ കളിക്കാൻ സാധിക്കുമെന്നാണ്. മേജർ ഇഞ്ചുറികൾ വന്നിട്ടില്ലെങ്കിൽ തീർച്ചയായും അദ്ദേഹം ഇത്രയും കാലം കളിക്കളത്തിൽ ഉണ്ടാവും. ഇതേ ആഗ്രഹങ്ങളോട് കൂടിയും മോട്ടിവേഷനോട് കൂടിയും പുരോഗതി പ്രാപിക്കാൻ ശ്രമിച്ചു മെസ്സി കളിക്കും. കുറച്ചു കാലത്തേക്ക് കൂടി മെസ്സിയെ നമ്മൾക്ക് ലഭ്യമായിരിക്കും. ടാലെന്റ് മാത്രമല്ല ഇതിനാവശ്യം, മറിച്ച് ആത്മാർത്ഥ ആവിശ്യമുണ്ട്. കൂടാതെ പുതിയ വെല്ലുവിളികളെ എങ്ങനെ മറികടക്കാമെന്ന് പഠിക്കുകയും വേണം. അത് നമ്മൾ മെസ്സിയിൽ കാണുന്നുണ്ട് ” പുയോൾ പറഞ്ഞു.
Another three or four years of Messi? 🤗
— Goal News (@GoalNews) December 24, 2020
EXCLUSIVE with @Carles5Puyol by @IgnasiOliva