മുന്നേറ്റ നിരയിൽ എംബപ്പേ-കെയ്ൻ-മെസ്സി, നടത്തം കൂടുതലായിരിക്കുമെന്ന് പരിഹസിച്ച് ജൂഡ് ബെല്ലിങ്ങ്ഹാം!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ജൂഡ് ബെല്ലിങ്ങ്ഹാമിനെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്.ഏവരെയും അത്ഭുതപ്പെടുത്തുന്ന പ്രകടനമാണ് ഈ അറ്റാക്കിങ് മിഡ്‌ഫീൽഡർ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. ലാലിഗയിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ബെല്ലിങ്ങ്ഹാമാണ്. 17 മത്സരങ്ങളിൽ നിന്ന് 13 ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ കഴിഞ്ഞദിവസം തന്റെ ടീം ഓഫ് ദി സീസൺ പ്രഖ്യാപിച്ചിരുന്നു.CBS സ്പോർട്സിൽ നടന്ന ഒരു പ്രോഗ്രാമിലായിരുന്നു തന്റെ ഇഷ്ടപ്പെട്ട ഇലവൻ അദ്ദേഹം തിരഞ്ഞെടുത്തത്.മുന്നേറ്റ നിരയിൽ സൂപ്പർ താരം ലയണൽ മെസ്സിയെ അദ്ദേഹം ഉൾപ്പെടുത്തിയിട്ടുണ്ട്. മെസ്സിക്കൊപ്പം എംബപ്പേ,ഹാരി കെയ്ൻ എന്നിവരാണ് കാരഗറുടെ ബെസ്റ്റ് ഇലവനിൽ ഇടം നേടിയിട്ടുള്ളത്.

എന്നാൽ ജൂഡ് ബെല്ലിങ്ങ്ഹാം തമാശ രൂപേണ ഈ മുന്നേറ്റ നിരയെ പരിഹസിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് ബെല്ലിങ്ങ്ഹാം പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്. ” ഈ മുന്നേറ്റത്തിൽ ആവശ്യമായ എനർജി ഉണ്ടാകുമോ എന്നത് എനിക്കറിയില്ല. കാരണം അവിടെ നടത്തമായിരിക്കും കൂടുതലായിട്ട് ഉണ്ടാവുക ” ഇതാണ് ബെല്ലിങ്ങ്ഹാം പറഞ്ഞിട്ടുള്ളത്. അദ്ദേഹം ലക്ഷ്യം വെച്ചത് ലയണൽ മെസ്സിയെയാണ് എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. പ്രമുഖ മാധ്യമമായ ഗോൾ ഡോട്ട് കോം ഇക്കാര്യം റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

മൈതാനത്ത് നടക്കുന്നതിന്റെ പേരിൽ ലയണൽ മെസ്സിക്ക് കരിയറിൽ പലപ്പോഴും വിമർശനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. പ്രത്യേകിച്ച് പിഎസ്ജിക്ക് വേണ്ടി കളിക്കുന്ന സമയത്ത് ഫ്രഞ്ച് പണ്ഡിറ്റുകൾ എപ്പോഴും മെസ്സിയെ ഇക്കാര്യം ഉപയോഗിച്ചുകൊണ്ട് വിമർശിച്ചിരുന്നു.പക്ഷേ ലയണൽ മെസ്സി എന്ന താരത്തിന്റെ പ്രതിഭ നമുക്കെല്ലാവർക്കും അറിയാവുന്നതാണ്. സെക്കന്റുകൾക്കുള്ളിൽ തന്നെ കളിയുടെ ഗതി തിരിക്കാൻ കപ്പാസിറ്റിയുള്ള താരമാണ് ലയണൽ മെസ്സി.

Leave a Reply

Your email address will not be published. Required fields are marked *