മിന്നിയത് മെസ്സി-ഗ്രീസ്‌മാൻ കൂട്ടുകെട്ട്, ബാഴ്‌സയുടെ പ്ലെയർ റേറ്റിംഗ് അറിയാം !
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത നാലു ഗോളുകൾക്കാണ് എഫ്സി ബാഴ്സലോണ ഗ്രനാഡയെ തകർത്തു വിട്ടത്. മത്സരത്തിൽ ഇരട്ടഗോളുകൾ നേടിയ അന്റോയിൻ ഗ്രീസ്‌മാനും ലയണൽ മെസ്സിയുമാണ് ബാഴ്സക്ക് ഉജ്ജ്വലവിജയം സമ്മാനിച്ചത്. ഗോളുകൾക്ക് പുറമേ ഗ്രീസ്‌മാൻ ഒരു അസിസ്റ്റ് കൂടെ സ്വന്തമാക്കിയിരുന്നു. മെസ്സിയാവട്ടെ തുടർച്ചയായ രണ്ടാം മത്സരത്തിലാണ് ഇരട്ടഗോൾ കണ്ടെത്തുന്നത്. ഇന്നലത്തെ മത്സരത്തിൽ മനോഹരമായ ഒരു ഫ്രീകിക്ക് ഗോൾ നേടാനും മെസ്സിക്ക് സാധിച്ചു. ഏതായാലും മെസ്സിയുടെയും ഗ്രീസ്‌മാന്റെയും ഭാഗത്തു നിന്ന് ആരാധകരുടെ മനം നിറക്കുന്ന പ്രകടനമാണ് പുറത്ത് വന്നത്. മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംഗ് നേടിയത് ഗ്രീസ്‌മാൻ ആണ്. 9.1 ആണ് താരത്തിന് ഹൂ സ്കോർഡ് ഡോട്ട് കോം നൽകുന്ന റേറ്റിംഗ്. തൊട്ടുപിറകിൽ മെസ്സിയുണ്ട്. 9.0 യാണ് മെസ്സിക്ക് ലഭിച്ച റേറ്റിംഗ്. ബാഴ്സയുടെ മുഴുവൻ താരങ്ങളുടെയും റേറ്റിംഗ് താഴെ നൽകുന്നു.
📶 4G pic.twitter.com/lpHylmF6gB
— FC Barcelona (@FCBarcelona) January 9, 2021
എഫ്സി ബാഴ്സലോണ : 7.19
ഗ്രീസ്‌മാൻ : 9.1
മെസ്സി : 9.0
ഡെംബലെ : 7.6
പെഡ്രി : 7.0
ബുസ്ക്കെറ്റ്സ് : 7.9
ഡിജോങ് : 7.6
ആൽബ : 7.1
ഉംറ്റിറ്റി : 7.4
മിങ്കേസ : 6.9
ഡെസ്റ്റ് : 7.0
ടെർസ്റ്റീഗൻ : 7.8
ഫിർപ്പോ : 6.1-സബ്
പുജ് : 6.2-സബ്
ട്രിൻക്കാവോ : 6.1-സബ്
ബ്രൈത്വെയിറ്റ് : 6.0-സബ്
പ്യാനിക്ക് : 6.4-സബ്
The 𝘔𝘦𝘯 of the Match. pic.twitter.com/m8FSzWSGyK
— FC Barcelona (@FCBarcelona) January 9, 2021