മികച്ച പ്രകടനം നടത്തിയത് മെസ്സി തന്നെ, ഇന്നലത്തെ പ്ലയെർ റേറ്റിംഗ് അറിയാം

ഇന്നലെ ലാലിഗയിൽ നടന്ന മുപ്പത്തിയൊന്നാം റൗണ്ട് പോരാട്ടത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ബാഴ്സ അത്ലറ്റികോ ബിൽബാവോയെ കീഴടക്കിയത്. മത്സരത്തിന്റെ എഴുപത്തിയൊന്നാം മിനുട്ടിൽ സൂപ്പർ താരം ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും ഇവാൻ റാക്കിറ്റിച് നേടിയ ഗോൾ ബാഴ്സക്ക് നേടിക്കൊടുത്തത് ഏറെ വിലപ്പെട്ട മൂന്നു പോയിന്റുകളാണ്. ശരാശരി പ്രകടനം മാത്രമായിരുന്നു ബാഴ്സ ഇന്നലെ നടത്തിയത് എന്ന് ആരാധകർ തന്നെ സമ്മതിച്ചു തരുന്ന കാര്യമാണ്. സെവിയ്യക്കെതിരായ ഗോൾരഹിത സമനിലക്ക് ശേഷം വമ്പൻ ജയം നേടുമെന്ന് പ്രതീക്ഷിച്ചിറങ്ങിയ ബാഴ്സ ശരിക്കും ആരാധകരെ നിരാശപ്പെടുത്തുകയാണുണ്ടായത്. എന്നിരുന്നാലും ആരാധകർക്ക് ആശ്വസിക്കാവുന്ന ഒരു പ്രകടനം ലയണൽ മെസ്സിയുടേതാണ്. താരത്തിന്റെ എഴുന്നൂറാം ഗോൾ അകന്നു നിന്നെങ്കിലും മത്സരത്തിൽ ഏറ്റവും കൂടുതൽ റേറ്റിംങ് സ്വന്തമാക്കിയത് മെസ്സി തന്നെയാണ്. പകരക്കാരായി ഇറങ്ങിയ റിക്കി പ്യുഗും അൻസു ഫാറ്റിയുമാണ് പിന്നീട് ഏറ്റവും കൂടുതൽ കയ്യടി വാങ്ങിച്ച താരങ്ങൾ. ഹൂ സ്‌കോർഡ് ഡോട്ട് കോമിന്റെ റേറ്റിംഗ് പ്രകാരം ബാഴ്സക്ക് ലഭിച്ചിരിക്കുന്നത് 7.04 ആണ്. അത്ലറ്റികോ ബിൽബാവോയുടെ റേറ്റിംഗ് എന്നുള്ളത് 6.44 ആണ്. ഇന്നലത്തെ മത്സരത്തിലെ താരങ്ങളുടെ റേറ്റിംഗ് താഴെ നൽകുന്നു.

ബാഴ്സ താരങ്ങളുടെ റേറ്റിംഗ്

മെസ്സി : 8.8
സുവാരസ് : 6.5
ഗ്രീസ്‌മാൻ : 7.1
ആർതർ : 6.5
ബുസ്കെറ്റ്സ് : 6.8
വിദാൽ : 7.2
സെമെടോ : 7.1
പിക്വെ : 7.6
ലെങ്ലേറ്റ് : 7.4
ആൽബ : 7.4
ടെർ സ്റ്റീഗൻ : 6.6
ഫാറ്റി (സബ് ) : 7.1
പ്യുഗ് (സബ് ) : 6.5
ബ്രൈത്വെയിറ്റ് (സബ് ) : 6.0
റാക്കിറ്റിച് (സബ് ) : 7.0

അത്ലറ്റികോ ബിൽബാവോ താരങ്ങളുടെ റേറ്റിംഗ്

വില്യംസ് : 6.4
കോർഡോബ : 6.5
സാൻസെറ്റ് : 6.6
ലെക്യൂ : 6.4
വെസ്‌ഗെ : 6.7
ലോപെസ് : 6.5
ബാലൻസിയാഗ : 6.5
അൽവാരസ് : 7.0
നുനെസ് : 6.7
മാർക്കോസ് : 6.5
സിമോൺ : 6.8
കാപ (സബ് ) : 5.9
ഗാർഷ്യ (സബ് ) : 6.3
മുനൈൻ (സബ് ) : 6.0
ഗാർഷ്യ (സബ് ) : 6.4
വില്ലാലിബ്ര (സബ് ) : 6.0

Leave a Reply

Your email address will not be published. Required fields are marked *