മനോഹരമായ ഇരട്ട ഗോളുകളുമായി മെസ്സി, ബാഴ്സ വിജയവഴിയിൽ!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ എഫ്സി ബാഴ്സലോണക്ക് തകർപ്പൻ വിജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബാഴ്‌സ എൽചെയെ തകർത്തു വിട്ടത്.സൂപ്പർ താരം ലയണൽ മെസ്സിയുടെ ഇരട്ടഗോളുകളാണ് ബാഴ്‌സയെ ഈ വിജയം നേടാൻ സഹായിച്ചത്. ശേഷിച്ച ഗോൾ ജോർദി ആൽബ നേടി.ഇരട്ടഅസിസ്റ്റുകൾ നേടിയ മാർട്ടിൻ ബ്രൈത്വെയിറ്റും മത്സരത്തിൽ തിളങ്ങി.ജയത്തോടെ ബാഴ്സ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ്.24 മത്സരങ്ങളിൽ നിന്ന് 50 പോയിന്റാണ് ബാഴ്സയുടെ സമ്പാദ്യം.സൂപ്പർ താരം ലയണൽ മെസ്സി ലീഗിലെ തന്റെ ഗോൾനേട്ടം വർധിപ്പിക്കുകയും ചെയ്തു.18 ഗോളുകളാണ് ഇതിനോടകം മെസ്സി നേടികഴിഞ്ഞത്.
FULL TIME! pic.twitter.com/fLgeg7tES5
— FC Barcelona (@FCBarcelona) February 24, 2021
മെസ്സി, ബ്രൈത്വെയിറ്റ്, ട്രിൻക്കാവോ എന്നിവരെയാണ് കൂമാൻ ആദ്യ ഇലവനിൽ അണിനിരത്തിയത്.മത്സരത്തിന്റെ ആദ്യപകുതിയിൽ ഗോളുകൾ ഒന്നും തന്നെ നേടാൻ ബാഴ്സക്ക് സാധിച്ചില്ല.എന്നാൽ രണ്ടാം പകുതിയുടെ 48-ആം മിനുട്ടിൽ ബ്രൈത്വെയിറ്റ് അസിസ്റ്റിൽ നിന്ന് മെസ്സി ഗോൾ കണ്ടെത്തുകയായിരുന്നു.പിന്നീട് 20 മിനുട്ടുകൾക്ക് ശേഷം മെസ്സി വീണ്ടും വല ചലിപ്പിച്ചു.മെസ്സി നടത്തിയ മുന്നേറ്റത്തിനൊടുവിൽ ഡിജോങ് മെസ്സിക്ക് തന്നെ പന്ത് നീക്കി നൽകുകയായിരുന്നു. മനോഹരമായി കൊണ്ട് മെസ്സി അത് ഫിനിഷ് ചെയ്യുകയും ചെയ്തു.73-ആം മിനിറ്റിലാണ് ആൽബയുടെ ഗോൾ പിറക്കുന്നത്.മെസ്സിയുടെ പാസ് സ്വീകരിച്ച ബ്രൈത്വെയിറ്റ് ഉടനെ ആൽബക്ക് നൽകുകയും താരം അത് ഗോളാക്കുകയുമായിരുന്നു.
Pᴏsᴛ-Gᴀᴍᴇ Aᴄᴛɪᴠɪᴛɪᴇs #BarçaElche
— FC Barcelona (@FCBarcelona) February 24, 2021
📲 𝙍𝘼𝙏𝙀 𝙏𝙃𝙀 𝙂𝘼𝙈𝙀: https://t.co/0KqW7t6BO6
🖥 𝗕𝗔𝗥𝗖̧𝗔 𝗟𝗜𝗩𝗘: https://t.co/bbVNGXoMPq pic.twitter.com/WCzuqizbFu