മത്സരം തുടങ്ങുന്നതിന്റെ നാലു മിനിട്ട് മുൻപ് വരെ സ്റ്റാർട്ടിങ് ഇലവനിൽ,പിന്നീട് പുറത്ത്,വിനീഷ്യസിന് സംഭവിച്ചത് എന്ത്?

ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ റയൽ മാഡ്രിഡിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. നഗര വൈരികളായ അത്ലറ്റിക്കോ മാഡ്രിഡാണ് റയലിനെ സമനിലയിൽ തളച്ചത്. മത്സരത്തിന്റെ ഇരുപതാം മിനിറ്റിൽ ബ്രാഹിം ഡയസ് റയൽ മാഡ്രിഡിന് ലീഡ് നേടിക്കൊടുക്കുകയായിരുന്നു. എന്നാൽ മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ലോറെന്റെ നേടിയ ഗോൾ അത്ലറ്റിക്കോ മാഡ്രിഡിന് സമനില നേടിക്കൊടുക്കുകയായിരുന്നു.

മത്സരത്തിന്റെ സ്റ്റാർട്ടിങ് ഇലവൻ പ്രഖ്യാപിച്ചപ്പോൾ ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയർ ആ ഇലവനിൽ ഉണ്ടായിരുന്നു. മത്സരം തുടങ്ങുന്നതിന്റെ നാലു മിനിട്ട് മുൻപ് വരെ അദ്ദേഹം ഇലവനിൽ തന്നെ ഉണ്ടായിരുന്നു. എന്നാൽ പിന്നീട് ആഞ്ചലോട്ടി അദ്ദേഹത്തെ ഇലവനിൽ നിന്നും മാറ്റി. പകരം ബ്രാഹിം ഡയസായിരുന്നു സ്റ്റാർട്ട് ചെയ്തിരുന്നത്. ഇത് ആരാധകർക്കിടയിൽ ഒരല്പം കൺഫ്യൂഷൻ സൃഷ്ടിച്ചിരുന്നു.

എന്നാൽ വിനീഷ്യസിനെ മാറ്റാനുള്ള കാരണം പരിക്കാണ്. അതായത് വാം അപ്പ് ചെയ്യുന്നതിനിടെ ഈ ബ്രസീലിയൻ താരത്തിന് പരിക്കിന്റെ പ്രശ്നങ്ങൾ പിടികൂടുകയായിരുന്നു.ഏതു രൂപത്തിലുള്ള പരിക്കാണ് താരത്തെ അലട്ടുന്നത് എന്ന വ്യക്തമല്ല. താരത്തിന് ഭക്ഷ്യവിഷബാധ ഏറ്റു എന്ന റിപ്പോർട്ടുകളും പുറത്തേക്ക് വന്നിട്ടുണ്ട്.അതുകൊണ്ടുതന്നെ പരിശീലകൻ അദ്ദേഹത്തെ ഇലവനിൽ നിന്നും മാറ്റുകയായിരുന്നു. മാത്രമല്ല ഇന്നലത്തെ മത്സരത്തിൽ വിനി പകരക്കാരന്റെ റോളിലും കളിച്ചിട്ടില്ല.

അതേസമയം ബ്രാഹിം മികച്ച പ്രകടനം നടത്തുകയും ചെയ്തു. പക്ഷേ വിജയിക്കാനായില്ല എന്നത് തീർത്തും നിരാശപ്പെടുത്തിയ ഒരു കാര്യമാണ്. സമനില വഴങ്ങിയത് നിലവിൽ മാഡ്രിഡിന് തിരിച്ചടിയാണ്.ഒന്നാം സ്ഥാനത്ത് റയൽ തന്നെയാണ് തുടരുന്നത്. 23 മത്സരങ്ങളിൽ നിന്ന് 58 പോയിന്റാണ് റയൽ മാഡ്രിഡിന് ഉള്ളത്. ഇത്രയും മത്സരങ്ങളിൽ നിന്ന് 48 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് നാലാം സ്ഥാനത്താണ് തുടരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *