ബ്രൈത്വെയിറ്റ് ഇനി ബാഴ്‌സയുടെ ഒമ്പതാം നമ്പർ, ബാഴ്സ താരങ്ങളുടെ ജേഴ്സി നമ്പറുകൾ പുറത്ത് !
2020/21 സീസണിലേക്കുള്ള ബാഴ്‌സ താരങ്ങളുടെ ജേഴ്സി നമ്പറുകൾ പുറത്തു വിട്ടു. ഇന്നലെയാണ് മുഴുവൻ താരങ്ങളുടെയും ജേഴ്സി നമ്പറുകൾ ഔദ്യോഗികമായി പുറത്തു വിട്ടത്. ഇതിൽ ഏറ്റവും ശ്രദ്ധേയമായത് ക്ലബ് വിട്ട സൂപ്പർ സ്‌ട്രൈക്കർ ലൂയിസ് സുവാരസിന്റെ ഒമ്പതാം നമ്പറിന്റെ അവകാശിയാണ്. മുന്നേറ്റനിര താരമായ മാർട്ടിൻ ബ്രൈത്വെയിറ്റാണ് ഇനി സുവാരസിന്റെ ഒമ്പതാം നമ്പർ അണിയുക. പുതുതായി വന്ന താരങ്ങൾക്കുള്ള നമ്പറുകളും പുറത്തു വന്നിട്ടുണ്ട്. പ്രോമോഷൻ ലഭിച്ച അരൗഹോ നാലാം നമ്പർ അണിയുമ്പോൾ റിക്കി പുജ് പന്ത്രണ്ടാം നമ്പർ അണിയും. ആർതറിന്റെ പകരക്കാരനായി വന്ന പ്യാനിക്ക് എട്ടാം നമ്പർ ജേഴ്സി അണിയുമ്പോൾ അയാക്സിൽ നിന്നെത്തിയ ഡെസ്റ്റ് രണ്ടാം നമ്പർ അണിയും. ബാഴ്‌സ താരങ്ങളുടെ ജേഴ്സി നമ്പർ താഴെ നൽകുന്നു.
https://twitter.com/goal/status/1313471704669315074?s=19
ടെർ സ്റ്റീഗൻ : 1
നെറ്റോ : 13
സെർജിനോ ഡെസ്റ്റ് : 2
ജെറാർഡ് പിക്വേ : 3
റൊണാൾഡ് അരൗഹോ : 4
ക്ലമന്റ് ലെങ്ലെറ്റ് : 15
ജോർദി ആൽബ : 18
സെർജി റോബെർട്ടോ : 20
സാമുവൽ ഉംറ്റിറ്റി : 23
ജൂനിയർ ഫിർപ്പോ : 24
സെർജിയോ ബുസ്ക്കെറ്റ്സ് : 5
കാർലെസ് അലേന : 6
മിറാലെം പ്യാനിക്ക് : 8
റിക്കി പുജ് : 12
ഫിലിപ്പെ കൂട്ടീഞ്ഞോ : 14
പെഡ്രി റോഡ്രിഗസ് : 16
മാത്യോസ് ഫെർണാണ്ടസ് : 19
ഫ്രങ്കി ഡിജോങ് : 21
അന്റോയിൻ ഗ്രീസ്‌മാൻ : 7
മാർട്ടിൻ ബ്രൈത്വെയിറ്റ് : 9
ലിയോ മെസ്സി : 10
ഉസ്മാൻ ഡെംബലെ : 11
ഫ്രാൻസിസ്‌കോ ട്രിൻക്കാവോ : 17
അൻസു ഫാറ്റി : 22