ബ്രസീലിയൻ വണ്ടർകിഡിനെ റാഞ്ചി ബാഴ്സലോണ?

ബ്രസീലിയൻ വണ്ടർ കിഡ് ഗുസ്താവോ മായിയയെ സ്പാനിഷ് വമ്പൻമാരായ ബാഴ്സലോണ സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ. പ്രമുഖഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം ആണ് ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. താരവും ബാഴ്സയും കരാറിലെത്തിയതായും ഔദ്യോഗികമായ പ്രഖ്യാപനം ഉടനെ ഉണ്ടാവുമെന്നും താരത്തിന്റെ ഏജന്റിനെ ഉദ്ധരിച്ചു കൊണ്ട് ഗോൾ റിപ്പോർട്ട്‌ ചെയ്തു. നിലവിൽ സാവോ പോളോയുടെ താരമായ ഗുസ്താവോ സ്പാനിഷ് പഠിച്ചു തുടങ്ങിയതായും റിപ്പോർട്ട്‌ പറയുന്നുണ്ട്. വിങ്ങർ റോളിൽ കളിക്കുന്ന താരം കഴിഞ്ഞ വർഷം ലോണിൽ ഫ്ലെമെങ്കോക്ക് വേണ്ടി പന്തുതട്ടിയിരുന്നു. ഏഴ് മത്സരങ്ങളിൽ സ്ഥാനം കണ്ടെത്തിയ താരം മൂന്നു ഗോളുകളും അടിച്ചു കൂട്ടിയിരുന്നു.

ഈ മാസാവസാനത്തിന് മുൻപ് താരത്തെ സൈൻ ചെയ്യുക ആണെങ്കിൽ ഒരു മില്യൺ യുറോയും കൂടാതെ 3.5 മില്യൺ യുറോ അഡീഷണലായിട്ടും ബാഴ്സ നൽകേണ്ടി വന്നേക്കും. ഇത് ബാഴ്സ നൽകുമെന്നാണ് തന്റെ വിശ്വാസമെന്ന് താരത്തിന്റെ പ്രതിനിധിയായ ഡാനിലോ സിൽവ മാധ്യമങ്ങളോട് പറഞ്ഞു. ” താരത്തെ വാങ്ങുന്നതിനുള്ള നടപടി ക്രമങ്ങൾ ബാഴ്സ ഉടനെ പൂർത്തിയാകുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ബാഴ്സയിൽ നിന്നും താരത്തെ സൈൻ ചെയ്യുമെന്നതിനുള്ള സൂചനകൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഇതിനാൽ തന്നെ താരം സ്പാനിഷ് പഠിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. വേറെ പല ക്ലബുകളും താരത്തിന് വേണ്ടി രംഗത്തുണ്ട്. പക്ഷെ അദ്ദേഹത്തിന് എപ്പോഴും ബാഴ്സയെയാണ് ആവിശ്യം ” റേഡിയോ ട്രാൻസ്മേരിക്കക്ക് നൽകിയ അഭിമുഖത്തിൽ താരത്തിന്റെ ഏജന്റ് പറഞ്ഞു. എന്നാൽ താരത്തെ വാങ്ങാൻ വേണ്ടി ബാഴ്സ ഇത് വരെ തങ്ങളെ നല്ല രീതിയിൽ സമീപിച്ചിട്ടില്ലെന്ന് സാവോ പോളോ ഡയറക്ടർ അലക്സാന്ദ്ര പസ്സാറോ അറിയിച്ചു. ജൂൺ മുപ്പത് വരെ ബാഴ്സക്ക് സമയമുണ്ടെന്നും അടുത്ത കുറച്ചു ദിവസങ്ങൾക്കുള്ളിൽ തന്നെ മായിയ പോവുമോ ഇല്ലെന്നോ എന്ന് എല്ലാവർക്കും അറിയാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *