ബ്രസീലിന്റെ പരിശീലകനാവുമോ? ആഞ്ചലോട്ടി തുറന്നുപറയുന്നു!
ലാറ്റിനമേരിക്കൻ വമ്പൻമാരായ ബ്രസീലിന് ഇതുവരെ ഒരു സ്ഥിര പരിശീലകനെ നിയമിക്കാൻ കഴിഞ്ഞിട്ടില്ല. നിരവധി പേരുകൾ ഈ സ്ഥാനത്തേക്ക് ഉയർന്നുകേട്ടെങ്കിലും അതൊന്നും ഫലം കാണാതെ പോവുകയായിരുന്നു. പക്ഷേ റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആഞ്ചലോട്ടി എത്താനുള്ള സാധ്യതകൾ വളരെയധികം കൂടുതലാണ്. ബ്രസീലിയൻ സൂപ്പർ താരങ്ങളായ എടേഴ്സൺ,കാസമിറോ,റോഡ്രിഗോ എന്നിവരൊക്കെ ഇതിന്റെ സാധ്യതകളെപ്പറ്റി വിശദീകരിച്ചിരുന്നു.
മാത്രമല്ല CBF പ്രസിഡന്റ് ആയ എഡ്നാൾഡോയും ഇക്കാര്യം തുറന്നു പറഞ്ഞിരുന്നു. അതായത് ആഞ്ചലോട്ടിയെ എത്തിക്കാൻ ആഗ്രഹിക്കുന്നുണ്ട് എന്നായിരുന്നു ഇദ്ദേഹം പറഞ്ഞിരുന്നത്. പക്ഷേ ഈ ഊഹാപോഹങ്ങളോടെല്ലാം കാർലോ ആഞ്ചലോട്ടി ഇപ്പോൾ പ്രതികരിച്ചു കഴിഞ്ഞു. ജീവിതകാലം മുഴുവനും റയൽ മാഡ്രിഡിൽ തന്നെ തുടരും എന്നുള്ള ഒരു പ്രസ്താവനയാണ് ഈ പരിശീലകൻ നടത്തിയിട്ടുള്ളത്.ആഞ്ചലോട്ടിയുടെ വാക്കുകളെ മാർക്ക റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെയാണ്.
🚨 The head of the Brazilian FA has claimed Real Madrid coach Carlo Ancelotti is the perfect candidate to be the next manager of Brazil.
— Transfer News Live (@DeadlineDayLive) March 27, 2023
(Source: Reuters) pic.twitter.com/Euuf3uwZJm
” ഞാൻ റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്.ഞാൻ ഇവിടെ ഹാപ്പിയാണ്. എന്റെ ജീവിതകാലം മുഴുവനും റയൽ മാഡ്രിഡിൽ തന്നെ തുടരാനാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നുള്ളത് മുമ്പ് എത്രയോ തവണ ഞാൻ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.
2024 ജൂൺ 30 വരെയാണ് ആഞ്ചലോട്ടിക്ക് റയൽ മാഡ്രിഡുമായി കോൺട്രാക്ട് ഉള്ളത്.പക്ഷേ ഈ സീസണിലെ പ്രകടനത്തിന്റെ കാര്യത്തിൽ ക്ലബ്ബും ആരാധകരും ഹാപ്പിയല്ല. അതുകൊണ്ടുതന്നെ ഈ പരിശീലകനെ നിലനിർത്തണമോ എന്നുള്ള കാര്യത്തിൽ റയലിന് തന്നെ സംശയങ്ങൾ ഉണ്ട്.ആഞ്ചലോട്ടിക്ക് ഈ സ്പാനിഷ് ക്ലബ്ബിലെ സ്ഥാനം നഷ്ടമാവുകയാണെങ്കിൽ അദ്ദേഹം ബ്രസീലിന്റെ പരിശീലകൻ ആവാൻ സാധ്യതകൾ ഏറെയാണ്.