ബെൻസിമ-വിനീഷ്യസ് പ്രശ്നം അവസാനിച്ചിട്ടുണ്ട്, വിശദീകരണവുമായി സിദാൻ !
കഴിഞ്ഞ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ വിനീഷ്യസ് ജൂനിയറെ കുറിച്ച് സഹതാരം ബെൻസിമയുടെ പരാമർശങ്ങൾ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. വിനീഷ്യസിന് പാസ് നൽകരുതെന്നും അദ്ദേഹം നമുക്കെതിരെയാണ് കളിക്കുന്നതെന്നുമായിരുന്നു ബെൻസിമ സഹതാരമായ മെന്റിയോട് ആവിശ്യപ്പെട്ടത്. എന്നാൽ ഇതു ക്യാമറകൾ പിടിച്ചെടുക്കുകയും സോഷ്യൽ മീഡിയ വഴി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരുവരും തമ്മിലുള്ള പ്രശ്നം ഒത്തുതീർന്നെന്ന് മാർക്ക റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ് സിദാൻ. ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് വിരാമമായിട്ടുണ്ടെന്നും കളത്തിനകത്ത് ഇത്തരം കാര്യങ്ങൾ ഒരുപാട് സംഭവിക്കാറുണ്ടെന്നുമാണ് സിദാൻ പറഞ്ഞത്. മത്സരത്തിൽ സജീവമായും അതിന്റെ ചൂടിലും കളിക്കുമ്പോഴാണ് ഇത്തരം കാര്യങ്ങൾ ഉണ്ടാവുന്നതെന്നും ഇതൊന്നും വലിയ രീതിയിൽ പ്രശ്നമാക്കേണ്ട കാര്യമില്ലെന്നുമാണ് സിദാന്റെ അഭിപ്രായം. ഇന്ന് നടക്കുന്ന ഹുയസ്ക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായി സംസാരിക്കുകയായിരുന്നു സിദാൻ.
Pour Zizou, l'incident entre Benzema et Vinicius est clos !#RealMadridhttps://t.co/FkKdgdZvGG
— Goal France 🇫🇷 (@GoalFrance) October 30, 2020
” നിങ്ങൾ മത്സരം ശരിക്ക് വീക്ഷിക്കുകയാണെങ്കിൽ ഇത്തരത്തിലുള്ള ഒരുപാട് കാര്യങ്ങൾ കളത്തിനകത്ത് സംഭവിക്കുന്നത് കാണാം. എനിക്ക് പറയാനുള്ളത് ഇതൊരു പ്രശ്നമാക്കാതെ അവഗണിച്ചു വിടുക എന്നുള്ളതാണ്. കാരണം സംഭവിച്ചത് എന്താണോ അത് സംഭവിച്ചു കഴിഞ്ഞു. ഇത്തരം കാര്യങ്ങൾ സന്ദർഭത്തിനും സമയത്തിനുമനുസരിച്ചാണ് സംഭവിക്കുന്നത്. സമ്മർദ്ദഘട്ടങ്ങളിൽ കളിക്കുമ്പോൾ ഇത്തരം കാര്യങ്ങൾ സംഭവിക്കാറുണ്ട്. നിങ്ങൾ എന്തെങ്കിലും പറഞ്ഞു എന്ന് വെച്ച് അത് നിലനിൽക്കണമെന്നില്ല. അതവിടെ ഉപേക്ഷിച്ചു പോരുക. അവർ രണ്ട് പേരും തമ്മിൽ ഇക്കാര്യത്തെ കുറിച്ച് സംസാരിച്ചിട്ടുണ്ട്. അതിന് പരിഹാരമായിട്ടുമുണ്ട്. എനിക്ക് പറയാനുള്ളത് ഇനിയും ഇത്തരത്തിലുള്ള കാര്യങ്ങൾ സംഭവിച്ചേക്കാം. അത് ആ സമയത്തിന്റെ പ്രശ്നമാണ്. മത്സരം ചൂടിൽ നിൽക്കുന്ന സമയത്ത് ഓരോരുത്തരും തങ്ങളുടെതായ രീതിയിൽ പ്രതികരിച്ചിരിക്കും. അങ്ങനെ സംഭവിക്കുന്നതാണിത് ” സിദാൻ പറഞ്ഞു.
To rotate or not to rotate…
— MARCA in English (@MARCAinENGLISH) October 30, 2020
That is Zidane's question at @realmadriden this weekend
🤔https://t.co/L0xQDt62jU pic.twitter.com/ChQIuG6vnG