ബെൻസിമക്ക്‌ ഹാട്രിക്ക്, ഉജ്ജ്വല വിജയം സ്വന്തമാക്കി റയൽ!

ഇന്നലെ ലാലിഗയിൽ നടന്ന നാലാം റൗണ്ട് പോരാട്ടത്തിൽ കരുത്തരായ റയലിന് തകർപ്പൻ ജയം. രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് റയൽ സെൽറ്റ വിഗോയെ തകർത്തു വിട്ടത്. ഹാട്രിക് നേടിയ സൂപ്പർ താരം കരിം ബെൻസിമയുടെ മികവിലാണ് റയൽ ഈ ഉജ്ജ്വല ജയം സ്വന്തമാക്കിയത്. അരങ്ങേറ്റത്തിൽ ഗോൾ കണ്ടെത്താൻ റയലിന്റെ യുവതാരമായ കമവിങ്കക്ക്‌ സാധിച്ചു എന്നുള്ളതും മത്സരത്തിലെ ശ്രദ്ദേയമായ കാര്യമാണ്. ശേഷിച്ച ഗോൾ വിനീഷ്യസ് ജൂനിയറുടെ വകയായിരുന്നു.മിന, സെർവി എന്നിവരാണ് സെൽറ്റയുടെ ഗോളുകൾ നേടിയത്.ജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാമത് എത്താൻ റയലിന് സാധിച്ചു.

മത്സരത്തിന്റെ 4-ആം മിനുട്ടിൽ തന്നെ അസ്പാസിന്റെ അസിസ്റ്റിൽ നിന്ന മിന സെൽറ്റക്കായി ഗോൾ നേടിയിരുന്നു.എന്നാൽ 24-ആം മിനുട്ടിൽ വാൽവെർദേയുടെ അസിസ്റ്റിൽ നിന്ന് ബെൻസിമ ഈ ഗോൾ മടക്കിയെങ്കിലും 31-ആം സെർവി സെൽറ്റക്ക്‌ വീണ്ടും ലീഡ് നൽകി.എന്നാൽ 46-ആം മിനുട്ടിൽ മിഗെലിന്റെ ക്രോസിൽ നിന്നും ഒരു ഹെഡർ ഗോളിലൂടെ ബെൻസിമ റയലിനെ ഒപ്പമെത്തിച്ചു.54-ആം മിനിറ്റിൽ വിനീഷ്യസ് ജൂനിയർ റയലിന് ലീഡ് നൽകി. ബെൻസിമയായിരുന്നു ഈ ഗോളിന് അസിസ്റ്റ് നൽകിയത്.66-ആം മിനുട്ടിൽ പകരക്കാരനായി അരങ്ങേറ്റം കുറിച്ച കമവിങ്ക 72-ആം മിനുട്ടിൽ ഗോൾ നേടി.87-ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചു കൊണ്ട് ബെൻസിമ ഹാട്രിക്കും ഗോൾപട്ടികയും പൂർണ്ണമാക്കി.

Leave a Reply

Your email address will not be published. Required fields are marked *