ബെയ്ലിനെ കൂവി,റയൽ ആരാധകർക്കെതിരെ കാസെമിറോ!
കഴിഞ്ഞ ലാലിഗ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു റയൽ മാഡ്രിഡ് ഗെറ്റാഫെയെ പരാജയപ്പെടുത്തിയത്.റയലിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ചായിരുന്നു ഈ മത്സരം നടന്നിരുന്നത്.മത്സരത്തിന്റെ 74-ആം മിനുട്ടിൽ സൂപ്പർ താരം ഗാരെത് ബെയ്ൽ റയലിന് വേണ്ടി കളത്തിലേക്കെത്തിയിരുന്നു.2020 ഫെബ്രുവരിക്ക് ശേഷം ആദ്യമായായിരുന്നു ബെയ്ൽ ബെർണാബുവിൽ ഇറങ്ങിയത്.
എന്നാൽ റയൽ മാഡ്രിഡ് ആരാധകരെ തന്നെ ബെയ്ലിനെ കൂവി വിളിച്ചിരുന്നു.ഇതിനെതിരെ റയലിന്റെ സൂപ്പർ താരമായ കാസമിറോ ഇപ്പോൾ രംഗത്തുവന്നിട്ടുണ്ട്.ക്ലബ്ബിന്റെ ഹിസ്റ്റോറിക്ക് പ്ലയെറാണ് ബെയ്ൽ എന്നാണ് കാസമിറോ പറഞ്ഞിട്ടുള്ളത്. കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.കാസമിറോയുടെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) April 12, 2022
” ഒരു താരത്തെ നിങ്ങൾ കൂവി വിളിക്കുകയാണെങ്കിൽ അത് എല്ലാ താരങ്ങളെയും കൂവി വിളിക്കുന്നതിന് തുല്യമാണ്. അതുകൊണ്ടുതന്നെ എനിക്ക് ഇതിനോട് യോജിക്കാനാവില്ല. നമ്മൾ അദ്ദേഹത്തെ പിന്തുണക്കേണ്ടതുണ്ട്.ബെയ്ലിനെ കൂവി വിളിച്ചത് എനിക്ക് ഇഷ്ടമായിട്ടില്ല, കാരണം അദ്ദേഹം ക്ലബ്ബിന്റെ ഹിസ്റ്റോറിക്ക് താരമാണ്. നിങ്ങൾ ഒരു താരത്തെ കൂവി വിളിച്ചാൽ അത് ക്ലബ്ബിന്റെ ചരിത്രത്തെ കൂവുന്നതിന് തുല്യമാണ്. ഞങ്ങൾ എല്ലാവരും ഒന്നാണ്.ബെർണാബു എല്ലാവരെയും പിന്തുണക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് ” ഇതാണ് കാസമിറോ പറഞ്ഞിട്ടുള്ളത്.
റയലിന് വേണ്ടി 106 ഗോളുകളും 67 അസിസ്റ്റുകളും നേടിയ താരമാണ് ബെയ്ൽ. നിരവധി കിരീടങ്ങളും അദ്ദേഹം ക്ലബ്ബിനോടൊപ്പം സ്വന്തമാക്കിയിട്ടുണ്ട്.