ബാഴ്‌സ, റയൽ, യുവന്റസ് എന്നിവർക്കെതിരെയുള്ള നടപടി നിർത്തിവെച്ച് യുവേഫ!
നിലവിൽ യൂറോപ്യൻ സൂപ്പർ ലീഗെന്ന പ്രൊജക്റ്റുമായി മുന്നോട്ട് പോവുന്നത് മൂന്ന് വമ്പൻ ക്ലബുകളാണ്. സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡ്, എഫ്സി ബാഴ്സലോണ, ഇറ്റാലിയൻ കരുത്തരായ യുവന്റസ് എന്നിവരാണ് നിലവിൽ ഇതുമായി മുന്നോട്ട് പോവുന്നത്. അത്കൊണ്ട് തന്നെ ഇവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കുമെന്ന് യുവേഫ അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള നടപടിക്രമങ്ങൾ യുവേഫ ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ മൂന്ന് ക്ലബുകൾക്കെതിരെയുള്ള നടപടികൾ നിർത്തിവെച്ചിരിക്കുകയാണ് യുവേഫ. കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഔദ്യോഗികപ്രസ്താവന വഴിയാണ് ഇക്കാര്യം യുവേഫ ഫുട്ബോൾ ലോകത്തെ അറിയിച്ചത്.
🙄 Thoughts? https://t.co/KtD2TnkqC5
— MARCA in English (@MARCAinENGLISH) June 10, 2021
” യുവേഫയുടെ ലീഗൽ ഫ്രെയിംവർക്ക് ലംഘിച്ചു കൊണ്ട് സൂപ്പർ ലീഗ് എന്ന പ്രൊജക്റ്റുമായി മുന്നോട്ട് പോയ എഫ്സി ബാഴ്സലോണ, യുവന്റസ്, റയൽ മാഡ്രിഡ് എന്നിവർക്കെതിരെയുള്ള നടപടിക്രമങ്ങൾ ഒരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നിർത്തിവെച്ചിരിക്കുന്നു ” ഇതായിരുന്നു പ്രസ്താവന.ദിവസങ്ങൾക്ക് മുമ്പായിരുന്നു സ്വിസ് മിനിസ്റ്ററി ഓഫ് ജസ്റ്റിസ് ഈ മൂന്ന് ക്ലബുകൾക്ക് അനുകൂലമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നത്. യുവേഫക്കോ ഫിഫക്കോ ഈ മൂന്ന് ക്ലബുകൾക്ക് മേൽ ആക്ഷൻ എടുക്കാനുള്ള അധികാരമില്ലെന്നായിരുന്നു മിനിസ്റ്ററി അറിയിച്ചിരുന്നത്. ഇതിനെ തുടർന്നായിരിക്കാം യുവേഫ നടപടികൾ നിർത്തിവെച്ചത്.