ബാഴ്‌സ പത്താം നമ്പർ കൂട്ടീഞ്ഞോക്ക്‌ വാഗ്ദാനം ചെയ്തു?

സൂപ്പർ താരം ലയണൽ മെസ്സി അഴിച്ചു വെച്ച ബാഴ്‌സയുടെ പത്താം നമ്പർ ജേഴ്സി ആര് ധരിക്കുമെന്നുള്ളത് വലിയ ചോദ്യമാണ്. പ്രീ സീസണിലും ലാലിഗയിലെ ആദ്യ മത്സരത്തിലും ആരും തന്നെ പത്താം നമ്പർ ജേഴ്സി അണിഞ്ഞിരുന്നില്ല. പക്ഷേ ഏതെങ്കിലും ഒരു താരത്തിന് ഈ ജേഴ്സി നൽകാൻ ക്ലബ് ഇപ്പോൾ നിർബന്ധിതരായിരിക്കുകയാണ്. എന്തെന്നാൽ ജേഴ്സി പിൻവലിക്കാൻ ലാലിഗയിൽ ഒരു നിയമവും അനുവദിക്കുന്നില്ല. മാത്രമല്ല 1 മുതൽ 25 വരെയുള്ള ജേഴ്സി നമ്പറുകളാണ് സീനിയർ ടീമിലെ താരങ്ങൾക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ളത്. നിലവിൽ 25 താരങ്ങൾ ബാഴ്‌സയുടെ ഫസ്റ്റ് ടീമിൽ ഉണ്ട്. അത്കൊണ്ട് തന്നെ ആർക്കെങ്കിലും ഈ പത്താം നമ്പർ ജേഴ്സി ബാഴ്‌സ നൽകേണ്ടി വരും. അല്ലാ എന്നുണ്ടെങ്കിൽ ഏതെങ്കിലും ഒരു താരം ക്ലബ് വിടേണ്ടി വരും.

അത്കൊണ്ട് തന്നെ കഴിഞ്ഞ ദിവസം മറ്റൊരു റിപ്പോർട്ട്‌ പുറത്ത് വന്നിരുന്നു. പത്താം നമ്പർ ജേഴ്സി ബ്രസീലിയൻ സൂപ്പർ താരം ഫിലിപ്പെ കൂട്ടീഞ്ഞോക്ക്‌ ബാഴ്‌സ വാഗ്ദാനം ചെയ്തു എന്നായിരുന്നു റിപ്പോർട്ട്‌. അതായത് കൂട്ടീഞ്ഞോ അണിഞ്ഞിരുന്ന 14-ആം നമ്പർ ജേഴ്സി യുവതാരം മനായ്ക്ക്‌ ബാഴ്‌സ നൽകിയിരുന്നു. ഇനി കൂട്ടീഞ്ഞോക്ക്‌ പത്താം നമ്പർ നൽകാനാണ് ബാഴ്‌സയുടെ പദ്ധതി. പക്ഷേ ഇക്കാര്യം ഇതുവരെ ഔദ്യോഗിക സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

അതേസമയം മെസ്സിയുടെ പത്താം നമ്പർ ജേഴ്സി ആർക്കും നൽകരുത് എന്നാണ് ആരാധകരുടെ ആവിശ്യം.പക്ഷെ ബാഴ്‌സക്ക്‌ മുന്നിൽ വേറെ വഴികൾ ഇല്ലെങ്കിൽ ഏതെങ്കിലും താരത്തിന് പത്താം നമ്പർ ജേഴ്സി നൽകേണ്ടി വരും. അതേസമയം യുവതാരങ്ങൾക്ക്‌ ആർക്കെങ്കിലും നൽകുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു. ഏതായാലും ഈ സീസണിൽ ബാഴ്‌സയുടെ വിശ്യവിഖ്യാതമായ പത്താം നമ്പർ ആര് അണിയുമെന്നുള്ള കാത്തിരിപ്പിലാണ് ആരാധകർ. മെസ്സിക്ക് പുറമേ റൊമാരിയോ, റിവാൾഡോ, റൊണാൾഡിഞ്ഞോ,മറഡോണ എന്നിവരൊക്കെ ഈ ജേഴ്‌സി അണിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *