ബാഴ്‌സ നിർബന്ധമായും സൈൻ ചെയ്യേണ്ടത് ആരെ? കൂമാൻ തുറന്നു പറയുന്നു!

കഴിഞ്ഞ സെവിയ്യക്കെതിരെയുള്ള മത്സരത്തിൽ എഫ്സി ബാഴ്സലോണ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ ബാഴ്സയുടെ പ്രതിരോധം ഏറെ വിമർശനങ്ങൾക്ക് വിധേയമായിരുന്നു. ഈ സീസണിൽ അത്ര നല്ല പ്രകടനമൊന്നുമല്ല ബാഴ്സയുടെ പ്രതിരോധത്തിന്റെ ഭാഗത്തുനിന്നുണ്ടായത്. മാത്രമല്ല പിക്വേ, അരൗഹോ എന്നിവരൊക്കെ പരിക്കിന്റെ പിടിയിലുമാണ്. ബാഴ്‌സ നിർബന്ധമായും ഒരു സെന്റർ ഡിഫൻഡറെ സൈൻ ചെയ്യണമെന്ന ആവിശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് ബാഴ്‌സ പരിശീലകൻ റൊണാൾഡ് കൂമാൻ.പ്രതിരോധത്തിൽ വലിയ താരങ്ങളുടെ അഭാവമുണ്ടെന്നും കൂമാൻ അറിയിച്ചു. സെന്റർ ബാക്കിലേക്ക് ബാഴ്‌സ പരിഗണിക്കുന്ന താരമാണ് സിറ്റിയുടെ എറിക് ഗാർഷ്യ. അടുത്ത സീസണിൽ താരം എത്തിയേക്കുമെന്ന ശക്തമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

” ബാഴ്‌സയുടെ പ്രസിഡന്റ്‌ സ്ഥാനാർത്ഥികളായ മൂന്ന് പേരോടും ഞാൻ സംസാരിച്ചിരുന്നു.അവരോട് എല്ലാവരോടും തന്നെ ബാഴ്സക്ക് സൈനിങ്‌ വേണമെന്ന് ആവിശ്യപ്പെട്ടിരുന്നു. പക്ഷെ അവരുടെ തീരുമാനത്തെ ഞാൻ ബഹുമാനിക്കും. ഞങ്ങൾ എങ്ങനെ തുടരാൻ ആഗ്രഹിക്കുന്നുവോ അങ്ങനെയല്ല ഇപ്പോൾ തുടരുന്നത്.പ്രതിരോധത്തിൽ വലിയ താരങ്ങളുടെ അഭാവം ഇപ്പോഴുമുണ്ട്.ഞങ്ങൾ ഗോളുകൾ വഴങ്ങുന്നു എന്നുള്ളത് സത്യമാണ്. പക്ഷെ ഒരുപാട് ഗോളുകൾ നേടാനുള്ള അവസരങ്ങൾ ഉണ്ടാക്കിയെടുത്തിട്ടുണ്ട്.മുന്നേറ്റനിരയിൽ കാര്യക്ഷമമാവാനും പ്രതിരോധത്തിൽ കമ്മിറ്റഡ് ആവാനും ഞങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിരോധത്തിൽ സ്ഥിരതയില്ലായ്മ ഞങ്ങൾ അലട്ടുന്നുണ്ട്. അതിന് പ്രധാന കാരണം താരങ്ങളുടെ പരിക്കുകൾ തന്നെയാണ്. പക്ഷെ ഞാൻ ആത്മവിശ്വാസമുള്ളവനാണ് ” കൂമാൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *