ബാഴ്‌സ തിരിച്ചെത്തിയിരിക്കുന്നു : എതിരാളികൾക്ക് മുന്നറിയിപ്പുമായി ലാപോർട്ട!

ഈ ട്രാൻസ്ഫർ ജാലകത്തിലാണ് എഫ്സി ബാഴ്സലോണ മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരമായ ഫെറാൻ ടോറസിനെ ബാഴ്‌സ സ്വന്തമാക്കിയത്. 55 മില്യൺ യൂറോയാണ് ബാഴ്‌സ താരത്തിനായി ചിലവഴിച്ചത്. കഴിഞ്ഞ ദിവസം താരത്തെ ക്യാമ്പ് നൗവിൽ അവതരിപ്പിക്കുകയും ചെയ്തു. സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നതെങ്കിലും രണ്ട് താരങ്ങളെ ബാഴ്‌സ സ്വന്തമാക്കി കഴിഞ്ഞിട്ടുണ്ട്.

ഏതായാലും ടോറസിന്റെ സൈനിംഗ് മറ്റുള്ള ക്ലബുകൾക്ക് ഒരു തെളിവാണ് എന്നറിയിച്ചിരിക്കുകയാണിപ്പോൾ ബാഴ്‌സ പ്രസിഡനന്റായ ജോയൻ ലാപോർട്ട. ബാഴ്‌സ തിരിച്ചെത്തി എന്ന മുന്നറിയിപ്പാണ് മറ്റുള്ള ക്ലബുകൾക്ക് ലപോർട്ട നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസത്തെ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലാപോർട്ടയുടെ വാക്കുകൾ ഇങ്ങനെയാണ്.

” ഫുട്ബോൾ മാർക്കറ്റിൽ ഞങ്ങൾ ഇപ്പോഴും തുടരുകയാണ്.എല്ലാവരും തയ്യാറായി ഇരുന്നോളൂ, കാരണം ഞങ്ങൾ തിരിച്ചെത്തിയിട്ടുണ്ട്.അതിനൊരു ഉദാഹരണമുണ്ട്. അതാണ് ഫെറാൻ ടോറസിന്റെ സൈനിംഗ്.ഞങ്ങൾ ഉയർന്നു വരികയാണ്.ഞങ്ങൾ ശാന്തമായി കൊണ്ടാണ് കാര്യങ്ങളെ കൈകാര്യം ചെയ്യുന്നത്.ഈ വിന്ററിൽ കൂടുതൽ താരങ്ങളെ എത്തിക്കാനുള്ള ഒരുക്കത്തിലാണ് ഞങ്ങൾ.കൂടാതെ മീഡിയം ടെമിലേക്കും ഞങ്ങൾ വർക്ക്‌ ചെയ്യുന്നുണ്ട് ” ഇതാണ് ലാപോർട്ട പറഞ്ഞിരിക്കുന്നത്.

എന്നാൽ ബാഴ്‌സക്ക് ഇതുവരെ ഫെറാൻ ടോറസിനെ രജിസ്റ്റർ ചെയ്യാൻ സാധിച്ചിട്ടില്ല. വെയ്ജ് ബില്ലാണ് അതിന് തടസ്സമായി നിൽക്കുന്നത്. അത്കൊണ്ട് തന്നെ ചില താരങ്ങളെ ഒഴിവാക്കാനുള്ള ഒരുക്കത്തിലാണ് ബാഴ്‌സ.

Leave a Reply

Your email address will not be published. Required fields are marked *