ബാഴ്‌സ ജേഴ്സിയിൽ കളിക്കുന്നത് വിസ്മയകരമായ അനുഭവം, ഗോൾ നേടിയ ശേഷം ഡീപേ പറയുന്നു!
ഇന്നലെ നടന്ന സൗഹൃദമത്സരത്തിൽ ജിറോണ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിക്കാൻ എഫ്സി ബാഴ്സലോണക്ക് സാധിച്ചിരുന്നു. മത്സരത്തിൽ ഡീപേ ബാഴ്‌സക്കായി അരങ്ങേറി എന്ന് മാത്രമല്ല ഗോൾ നേടാനും താരത്തിന് സാധിച്ചിരുന്നു.മത്സരത്തിന്റെ 43-ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ഡീപേ മത്സരത്തിന്റെ 85-ആം മിനിറ്റിലാണ് ഗോൾ നേടിയത്. പെനാൽറ്റിയിലൂടെയാണ് താരം ഗോൾ നേടിയത്.ഏതായാലും മത്സരശേഷം ഗോൾ നേടാനായതിലുള്ള സന്തോഷം പ്രകടിപ്പിച്ചിരിക്കുകയാണ് ഡീപേ. ബാഴ്‌സ ജേഴ്സിയിൽ കളിക്കുന്നത് വിസ്മയകരമായ അനുഭവമാണെന്നും അരങ്ങേറ്റം നന്നായി ആസ്വദിച്ചുവെന്നും ഡീപേ അറിയിച്ചു. മത്സരശേഷം സംസാരിക്കുകയായിരുന്നു താരം.
In the zone.
— FC Barcelona (@FCBarcelona) July 25, 2021
👉@Memphis👈 pic.twitter.com/wkePT84Vxs
” ഈ ജേഴ്‌സിയിൽ കളിക്കുന്നത് വിസ്മയകരമായ അനുഭവമാണ്.മത്സരത്തിന്റെ ആദ്യ മിനുട്ടുകൾ ബുദ്ധിമുട്ടായിരുന്നു.പക്ഷേ ഞാൻ എന്റെ അരങ്ങേറ്റം ശരിക്കും ആസ്വദിച്ചു.ഒരുപാട് ക്രിയേറ്റിവിറ്റി ഇവിടേക്ക് കൊണ്ടുവരാനാവുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.ഡിഫൻസിനും ലൈൻസിനുമിടക്ക് സ്പേസ് കണ്ടെത്താൻ ഞാൻ എപ്പോഴും ശ്രമിക്കാറുണ്ട്.അത് വഴി ഗോളുകളും അസിസ്റ്റുകളും വരുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്.നല്ല രീതിയിൽ ഇവിടെ തുടങ്ങാൻ സാധിച്ചിട്ടുണ്ട്.പക്ഷേ ക്യാമ്പ് നൗവിൽ അസാധാരണമായ അനുഭവമായിരിക്കുമെന്ന് ഉറപ്പാണ്.എന്റെ എനർജി ടീമിലേക്ക് ചേർക്കാൻ ഞാൻ ശ്രമിക്കും.ആരാധകർക്കിടയിൽ കളിക്കാനായി എന്നുള്ളത് സന്തോഷം നൽകുന്ന കാര്യമാണ് ” ഡീപേ പറഞ്ഞു.