ബാഴ്‌സയോടൊപ്പം പരിശീലനം നടത്തുമോ? നിർണായക തീരുമാനമെടുത്ത് മെസ്സി!
സൂപ്പർ താരമായ ലയണൽ മെസ്സി യഥാർത്ഥത്തിൽ എഫ്സി ബാഴ്സലോണയിൽ തിരിച്ചെത്തി പരിശീലനം നടത്തേണ്ട തിയ്യതി ഇന്നാണ്. അതായത് ഓഗസ്റ്റ് രണ്ടിന് മെസ്സി അവധി ആഘോഷം കഴിഞ്ഞ് ക്ലബ്ബിൽ തിരിച്ചെത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. മെസ്സിക്ക് പുറമേ അഗ്വേറോ, എമേഴ്‌സൺ എന്നിവരോടും ഓഗസ്റ്റ് രണ്ടിന് ക്ലബ്ബിനോടൊപ്പം ചേരാൻ ബാഴ്‌സ നിർദേശം നൽകിയിരുന്നു. എന്നാൽ ഈ തിയ്യതിക്ക് മുന്നേ തന്നെ അഗ്വേറോയും എമേഴ്‌സണും ബാഴ്‌സയിൽ എത്തിയിരുന്നു. അതേസമയം ഫ്രീ ഏജന്റായ മെസ്സി നിലവിൽ ഇബിസ ദ്വീപിൽ അവധി ആഘോഷത്തിലാണ്. താരം ബാഴ്‌സലോണ നഗരത്തിൽ തിരിച്ചെത്തിയിരുന്നുവെങ്കിലും പിന്നീട് ഇബിസയിലേക്ക് പോവുകയായിരുന്നു.സുഹൃത്തുകളായ ലൂയിസ് സുവാരസ്, ഫാബ്രിഗസ് എന്നിവരുടെ കുടുംബവും മെസ്സിയുടെ കുടുംബത്തോടൊപ്പമുണ്ട്.
Messi, who isn't expected back in training tomorrow, has a few more days to soak up the sun in Ibiza https://t.co/9Xq1bLRuSz #FCB #Barcelona #Messi #LaLiga
— AS English (@English_AS) August 1, 2021
അതേസമയം പരിശീലനത്തിന്റെ കാര്യത്തിൽ മെസ്സി നിർണായകമായ തീരുമാനം കൈകൊണ്ടതായാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതായത് ബാഴ്‌സയുമായുള്ള കരാർ പുതുക്കാതെ ബാഴ്സക്കൊപ്പം പരിശീലനം നടത്തില്ല എന്നുള്ള നിലപാടാണ് നിലവിൽ താരം സ്വീകരിച്ചിരിക്കുന്നത്. പ്രമുഖ സ്പാനിഷ് മാധ്യമമായ മുണ്ടോ ഡിപോർട്ടിവോയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.അത്കൊണ്ട് തന്നെ മെസ്സിയുടെ കരാർ എത്രയും വേഗം പുതുക്കാനുള്ള ശ്രമത്തിലാണ് ബാഴ്‌സ അധികൃതർ. പ്രസിഡന്റ് ലാപോർട്ട മെസ്സിയുടെ പ്രതിനിധികളുമായി ചർച്ചകൾ നടത്തുന്നുണ്ട്.ഏതായാലും മെസ്സി ഉടൻ തന്നെ കരാർ പുതുക്കി ബാഴ്സക്കൊപ്പം ചേരുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകർ.