ബാഴ്‌സയെ രക്ഷിക്കാൻ അഗ്വേറോയുൾപ്പെടെ എട്ട് താരങ്ങളെ കണ്ടുവെച്ച് വിക്ടർ ഫോണ്ട്!

ഈ വരുന്ന ബാഴ്‌സ പ്രസിഡൻഷ്യൽ തിരഞ്ഞെടുപ്പിൽ മൂന്ന് പേർക്കാണ് സാധ്യത കൽപ്പിക്കുന്നത്. അവരിൽ ഒരാളാണ് വിക്ടർ ഫോണ്ട്. അദ്ദേഹമിപ്പോൾ വ്യക്തമായ ഒരു പദ്ധതി അവതരിപ്പിച്ചിരിക്കുകയാണ്. ബാഴ്‌സയെ പ്രതിസന്ധികളിൽ നിന്നും കരകയറ്റാൻ എട്ട് താരങ്ങളെ സൈൻ ചെയ്യുമെന്നാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം. മാത്രമല്ല ഈ എട്ട് താരങ്ങൾക്ക്‌ വേണ്ടി ബാഴ്സ പണം മുടക്കേണ്ടി വരില്ല. എന്തെന്നാൽ ഇവർ എല്ലാം സമ്മർ ട്രാൻസ്ഫറിൽ ഫ്രീ ഏജന്റുമാരാവുന്നവരാണ്. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ഈ എട്ട് താരങ്ങളെ കൊണ്ടു വരുമെന്നാണ് ഇദ്ദേഹത്തിന്റെ വാഗ്ദാനം.ആ എട്ട് താരങ്ങളെ താഴെ നൽകുന്നു.

1- എറിക് ഗാർഷ്യ : മാഞ്ചസ്റ്റർ സിറ്റി താരം. പ്രതിരോധത്തിലെ പ്രശ്നങ്ങൾക്ക് പരിഹാരമാവും.

2- സെർജിയോ അഗ്വേറൊ : മാഞ്ചസ്റ്റർ സിറ്റി താരം. സുവാരസിന്റെ സ്ഥാനത്ത് ഉപയോഗിക്കാം.

3- ഡേവിഡ് അലാബ : ബയേൺ താരം : പ്രതിരോധത്തിലും മധ്യനിരയിലും ഉപയോഗിക്കാം.

4- ഗിനി വിനാൾഡാം : ലിവർപൂൾ താരം. മധ്യനിരയിൽ ശക്തി പകരും.

5-യുവാൻ ബെർണാട്ട് : പിഎസ്ജി.ജോർദി ആൽബയുടെ സ്ഥാനത്ത് ഉപയോഗിക്കാം.

6- മെംഫിസ് ഡീപേ : ലിയോൺ താരം, ഗോൾക്ഷാമത്തിന് അറുതി വരുത്താം.

7- റൂയി സിൽവ : ഗ്രനാഡ ഗോൾകീപ്പർ, നെറ്റോക്ക്‌ പകരക്കാരൻ.

8-കൽഹനോഗ്ലു : എസി മിലാന്റെ മധ്യനിര താരം. ടീമിന് മുതൽ കൂട്ടാവും.

Leave a Reply

Your email address will not be published. Required fields are marked *