ബാഴ്‌സയെന്നെ വിലമതിച്ചില്ല, സങ്കടത്തോടെ സുവാരസ് പറയുന്നു!

2014-ന് ശേഷം ഇതാദ്യമായാണ് അത്ലറ്റിക്കോ മാഡ്രിഡ് ലാലിഗ കിരീടം ചൂടുന്നത്. ഇതിന് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത് സൂപ്പർതാരം ലൂയിസ് സുവാരസിനോടാണ്. അവസാന രണ്ടു മത്സരങ്ങളിലും വിജയ ഗോളുകൾ നേടിയ ലൂയിസ് സുവാരസ് ഈ ലാലിഗയിൽ 21 ഗോളുകളാണ് അടിച്ചുകൂട്ടിയത്. താരത്തിലെ വരവ് തന്നെയാണ് അത്ലറ്റിക്കോയെ ഈ കിരീടം ചൂടാൻ ഏറെ സഹായിച്ചത്. ഈ കിരീട നേട്ടത്തിന് ശേഷം വളരെ വികാരഭരിതനായി സംസാരിച്ചിരിക്കുകയാണ് സുവാരസ്. ബാഴ്സ തന്നെ വിലമതിച്ചില്ലെന്നും എന്നാൽ അത്ലറ്റിക്കോ മാഡ്രിഡ് തന്നിൽ വിശ്വാസമർപ്പിക്കുകയും ചെയ്തു എന്നാണ് സുവാരസ് അറിയിച്ചത്. അതിന് താൻ നന്ദി ഉള്ളവനായിരിക്കുമെന്നും സുവാരസ് കൂട്ടിച്ചേർത്തു. കഴിഞ്ഞ സീസണിൽ ബാഴ്‌സ ഒഴിവാക്കിയതോടെ സുവാരസ് അത്ലറ്റിക്കോയിലേക്ക് ചേക്കേറുകയായിരുന്നു.

” ആ സമയത്ത് ഞാൻ കടന്നു പോയികൊണ്ടിരിക്കുന്ന സാഹചര്യം വളരെ ബുദ്ധിമുട്ടേറിയതായിരുന്നു. അവർ എന്നെ വിലമതിച്ചില്ല. ആ സമയത്താണ് അത്ലറ്റിക്കോ മാഡ്രിഡ് എനിക്ക് വേണ്ടി വാതിലുകൾ തുറന്നു വെച്ചത്. എന്നെ വിശ്വസിച്ചതിന്, ഈ മഹത്തായ ക്ലബ്ബിനോട് എന്നും ഞാൻ നന്ദിയുള്ളവനായിരിക്കും.ആ ഈ ദിവസങ്ങളിൽ ഒട്ടേറെ ബുദ്ധിമുട്ട് അനുഭവിച്ച എന്റെ ഭാര്യയെയും മക്കളെയും ഞാൻ ഓർക്കുന്നുണ്ട്. പക്ഷേ ഇന്നിപ്പോൾ കണക്കുകൾ തെളിയിക്കുന്നു സുവാരസ് ആരാണെന്ന്.ഏഴ് ലീഗ് കിരീടങ്ങളിൽ അഞ്ചെണ്ണവും എനിക്കുണ്ട് ” സുവാരസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *