ബാഴ്‌സയുടെ ഭാവി നിർണയിക്കുക ഇനി വരുന്ന 18 ദിവസങ്ങൾ!

നിലവിൽ വലിയ പ്രതിസന്ധികളിലൂടെയാണ് ബാഴ്‌സ കടന്നു പോവുന്നത്. മറ്റൊരു കിരീടമില്ലാത്ത സീസണിനെയാണ് ബാഴ്സ അഭിമുഖീകരിച്ചു കൊണ്ടിരുന്നത്. ഇനി വരുന്ന പതിനെട്ടു ദിവസങ്ങളാണ് ബാഴ്‌സയുടെ ഭാവി നിർണയിക്കപ്പെടുക. നിലവിൽ സ്പാനിഷ് സൂപ്പർ കപ്പ് നഷ്ടപ്പെട്ട ബാഴ്സ കോപ്പ ഡെൽ റേ, ചാമ്പ്യൻസ് ലീഗ്, ലാലിഗ എന്നിവയും കൈവിടുന്ന ലക്ഷണമാണ്. ഈ ജനുവരിയിൽ മികച്ച പ്രകടനമായിരുന്നു ബാഴ്സ ലാലിഗയിൽ നടത്തിയിരുന്നത്. എന്നാൽ സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്‌സ അത്ലെറ്റിക്ക് ബിൽബാവോയോട് പരാജയപ്പെട്ടു.അതിന് ശേഷം കോപ്പ ഡെൽ റേ സെമിയിൽ 2-0 എന്ന സ്കോറിന് സെവിയ്യയോടും തോറ്റു. പിന്നാലെ ചാമ്പ്യൻസ് ലീഗിൽ സ്വന്തം മൈതാനത്ത് പിഎസ്ജിയോട് 4-1 നും പരാജയപ്പെട്ടു. ഇതോടെ ബാഴ്‌സയുടെ ഭാവി ആകെ അവതാളത്തിലായിരിക്കുകയാണ്.ഇനി ഫെബ്രുവരിയിൽ കാഡിസ്, എൽചെ, സെവിയ്യ എന്നിവർക്കെതിരെയാണ് ബാഴ്‌സക്ക് ലീഗ് മത്സരങ്ങൾ അവശേഷിക്കുന്നത്.

ഈ മത്സരങ്ങൾ എല്ലാം തന്നെ വിജയിച്ചു കൊണ്ട് പോയിന്റുകൾ നേടിയാൽ മാത്രമേ ബാഴ്‌സക്ക് ലീഗിൽ ഒരല്പം പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കുകയൊള്ളൂ. നിലവിൽ അത്ലെറ്റിക്കോയാണ് ഒന്നാമത്.അതിന് ശേഷം മാർച്ചിൽ കോപ്പ ഡെൽ റേ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരമാണ് നടക്കുന്നത്.ക്യാമ്പ് നൗവിൽ രണ്ടിൽ കൂടുതൽ ഗോളുകൾക്ക് സെവിയ്യയെ തകർത്താൽ മാത്രമേ ബാഴ്‌സക്ക് കോപ്പ ഡെൽ റേ പ്രതീക്ഷകൾ നിലനിർത്താൻ സാധിക്കുകയൊള്ളൂ.അതിന് ശേഷം ഒസാസുനക്കെതിരെ ലീഗിൽ മത്സരമുണ്ട്.അതിന് ശേഷമാണ് പിഎസ്ജിക്കെതിരെ രണ്ടാം പാദമത്സരം കളിക്കുന്നത്. മുന്നേറണമെങ്കിൽ ഒരു വമ്പൻ വിജയം ആവിശ്യമാണ്. ഇങ്ങനെ 18 ദിവസങ്ങൾക്കിടെ നടക്കുന്ന ആറ് മത്സരങ്ങളാണ് ബാഴ്‌സയുടെ ഭാവി തീരുമാനിക്കുക. പിന്നാലെ പ്രസിഡന്റ്‌ തിരഞ്ഞെടുപ്പും ബാഴ്‌സയുടെ ഭാവിയിൽ സ്വാധീനം ചെലുത്തും.

Leave a Reply

Your email address will not be published. Required fields are marked *