ബാഴ്സയിൽ മറ്റൊരു നാഴികകല്ല് പിന്നിട്ട് ലയണൽ മെസ്സി!
ഇന്നലെ ലാലിഗയിൽ നടന്ന മത്സരത്തിൽ ബാഴ്സയുടെ ആദ്യ ഗോൾ പിറന്നത് ലയണൽ മെസ്സിയുടെ ബൂട്ടുകളിൽ നിന്നായിരുന്നു. കണ്ണഞ്ചിപ്പിക്കുന്ന ഒരു ഫ്രീകിക്ക് ഗോളാണ് ഇന്നലത്തെ മത്സരത്തിൽ മെസ്സി നേടിയത്. ഈ ഗോളോടെ മറ്റൊരു നാഴികകല്ല് പിന്നിട്ടിരിക്കുകയാണ് ലയണൽ മെസ്സി.എഫ്സി ബാഴ്സലോണക്ക് വേണ്ടി 650 ഗോളുകൾ മെസ്സി ഇപ്പോൾ പൂർത്തിയാക്കി കഴിഞ്ഞിരിക്കുന്നു. ഇന്നലത്തെ ഗോളാണ് മെസ്സിയുടെ ബാഴ്സ ജേഴ്സിയിലെ 650-ആം ഗോൾ.ഇതിൽ 456 ഗോളുകൾ ലാലിഗയിൽ ആയിരുന്നു.ഇതിൽ 49 ഗോളുകളും മെസ്സി ഫ്രീകിക്കിൽ നിന്നാണ് നേടിയിട്ടുള്ളത്.
Messi gifts himself a golazo for No 650 https://t.co/KDQXK1KlBy
— SPORT English (@Sport_EN) January 31, 2021
കഴിഞ്ഞ നാലു ഫ്രീകിക്ക് ശ്രമങ്ങളിൽ രണ്ടെണ്ണം മെസ്സി ഗോളാക്കി കഴിഞ്ഞിട്ടുണ്ട്.ബാഴ്സ ജേഴ്സിയിൽ മെസ്സിയുടെ ആദ്യഗോളിന് വഴിയൊരുക്കിയത് റൊണാൾഡിഞ്ഞോയായിരുന്നു.മെസ്സിയുടെ അഞ്ഞൂറാം ഗോൾ റയൽ മാഡ്രിഡിനെതിരെയായിരുന്നു. സാന്റിയാഗോ ബെർണാബുവിൽ വെച്ച് നേടിയ ആ ഗോളിന് ശേഷമാണ് മെസ്സി ജേഴ്സിയൂരി ആഘോഷം നടത്തിയത്.മെസ്സിയുടെ അറുന്നൂറാം ഗോൾ ലിവർപൂളിനെതിരെയായിരുന്നു.ചാമ്പ്യൻസ് ലീഗിലായിരുന്നു അത്.650-ആം ഗോൾ ഒരു ഫ്രീകിക്കിലൂടെ നേടിക്കൊണ്ട് മെസ്സി അവിസ്മരണീയമാക്കുകയും ചെയ്തു.
Another milestone for Messi 🐐
— Goal News (@GoalNews) January 31, 2021