ബാഴ്‌സയിൽ നാല് ദിവസം മുന്നേയെത്തി, സെർജിയോ അഗ്വേറോ ഒരുങ്ങി തന്നെ!

ഈ സമ്മറിലായിരുന്നു സെർജിയോ അഗ്വേറോ മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും എഫ്സി ബാഴ്സലോണയിൽ എത്തിയത്. ഫ്രീ ട്രാൻസ്ഫറിലാണ് താരം ക്യാമ്പ് നൗവിൽ എത്തിയത്. ബാഴ്‌സ താരമായി പ്രെസന്റ് ചെയ്ത ശേഷം താരം കോപ്പ അമേരിക്കയിൽ പങ്കെടുക്കുകയായിരുന്നു. ശേഷം അവധി ആഘോഷത്തിലുമായിരുന്നു. ഏതായാലും നിശ്ചയിച്ച തിയ്യതിക്ക്‌ നാല് ദിവസം മുന്നേത്തന്നെ ബാഴ്‌സയിൽ എത്തി പരിശീലനം ആരംഭിച്ചിരിക്കുകയാണ് ഈ അർജന്റൈൻ താരം. യഥാർത്ഥത്തിൽ ഈ വരുന്ന തിങ്കളാഴ്ച്ച ജോയിൻ ചെയ്യാനായിരുന്നു ബാഴ്‌സയുടെ നിർദ്ദേശം. എന്നാൽ അഗ്വേറോ കഴിഞ്ഞ വെള്ളിയാഴ്ച്ച തന്നെ ബാഴ്സയിൽ എത്തി. കൂടാതെ താരം വ്യക്തിഗത പരിശീലനവും നടത്തിയിട്ടുണ്ട്.

പരിശീലനത്തിന് ശേഷം തന്റെ സന്തോഷം പങ്കുവെക്കാനും അഗ്വേറോ മറന്നില്ല. ബാഴ്സയുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അഗ്വേറോ സന്തോഷം പങ്കുവെച്ചത്. ” പരിശീലനം ആരംഭിക്കാൻ കഴിഞ്ഞതിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.എന്റെ സഹതാരങ്ങളെ കാണാനുള്ള കാത്തിരിപ്പിലാണ് ഞാനുള്ളത് ” ഇതാണ് അഗ്വേറോ പറഞ്ഞത്.

ബാഴ്സയിലെ തന്റെ സഹതാരങ്ങളെ കാണാനുള്ള അവസരം അഗ്വേറോക്ക്‌ ലഭിച്ചിട്ടില്ല. എന്തെന്നാൽ ബാഴ്സ താരങ്ങൾ സൗഹൃദമത്സരം കളിക്കാൻ വേണ്ടി ജർമ്മനിയിലേക്ക് പറന്നിട്ടുണ്ട്. സ്റ്റുട്ട്ഗർട്ടിനെതിരെയുള്ള മത്സരത്തിന് ശേഷം ഇവർ മടങ്ങിയെത്തിയതിന് ശേഷമാണ് അഗ്വേറോ ഇവർക്കൊപ്പം ചേരുക.

ഏതായാലും ജോയൻ ഗാമ്പർ ട്രോഫിയിൽ ബാഴ്‌സ യുവന്റസിനെ നേരിടുന്നുണ്ട്. ഈ മത്സരത്തിൽ താരം അരങ്ങേറുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നതു.

Leave a Reply

Your email address will not be published. Required fields are marked *