ബാഴ്‌സയിൽ തുടരുമെന്ന് ഉറപ്പ് തരാനാവില്ല, മെസ്സി കൂമാനോട് !

സൂപ്പർ താരം ലയണൽ മെസ്സി ആദ്യമായി ക്ലബ് വിടുമെന്ന കാര്യം ബാഴ്സയെ സൂചിപ്പിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ നടന്ന കൂമാൻ-മെസ്സി അഭിമുഖത്തിലാണ് മെസ്സി താൻ ക്ലബിൽ തന്നെ തുടരും എന്ന കാര്യത്തിൽ ഉറപ്പ് നൽകാനാവില്ല എന്ന് പറഞ്ഞത്. ബാഴ്സയെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സ്പോർട്ട് ആണ് ഈ വാർത്ത പുറത്ത് വിട്ടത്. മെസ്സി ക്ലബ്‌ വിടുമെന്ന് പറഞ്ഞിട്ടില്ലെങ്കിലും ബാഴ്സയിൽ തന്നെ തുടരും എന്ന കാര്യത്തിൽ ഉറപ്പ് നൽകാനാവില്ല എന്നാണ് കൂമാനെ അറിയിച്ചത്. ഇന്നലെയായിരുന്നു കൂമാൻ മെസ്സിയെ കണ്ടത്. മെസ്സി തന്റെ അവധി ഒഴിവാക്കി കൂമാനെ കാണാൻ പോവുകയായിരുന്നു.മെസ്സിയുടെ ഭാവിയെ കുറിച്ചും ക്ലബിന്റെ ഭാവിയെ കുറിച്ചുമാണ് ഇരുവരും പ്രധാനമായി ചർച്ച ചെയ്തത്.

ആദ്യമായിട്ടാണ് മെസ്സി ഇത്തരത്തിലുള്ള ഒരു അഭിപ്രായപ്രകടനം നടത്തുന്നത് എന്നാണ് സ്പോർട്ട് റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കൂമാൻ സ്ഥാനമേറ്റ ഉടനെ തന്നെ മെസ്സിയുമായി കൂടിക്കാഴ്ച്ച അനിവാര്യമാണ് എന്ന് അറിയിച്ചിരുന്നു. അദ്ദേഹത്തെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തി ഇവിടെ തുടരാൻ പ്രേരിപ്പിക്കുമെന്നത് തനിക്കറിയില്ലെന്നും കൂമാൻ അറിയിച്ചിരുന്നു ഏതായാലും കൂമാൻ ഭയപ്പെട്ടത് തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. ബാഴ്സയുടെ പ്രകടനത്തിൽ മാറ്റം വന്നില്ലെങ്കിൽ ക്ലബ് വിടുന്ന കാര്യം മെസ്സി പരിഗണിച്ചേക്കും. അതേസമയം ബാഴ്സ മെസ്സിയെ നിലനിർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. കരാർ മെസ്സിയെ സമീപിക്കുന്നുണ്ടെങ്കിലും ഇതുവരെ മെസ്സി അതിന് സമീപിച്ചിട്ടില്ല. ഇന്റർമിലാൻ, മാഞ്ചസ്റ്റർ സിറ്റി എന്നിവരാണ് മെസ്സിയെ നോട്ടമിട്ടിരിക്കുന്ന ക്ലബുകൾ.

Leave a Reply

Your email address will not be published. Required fields are marked *