ബാഴ്‌സയിൽ അടിമുടി മാറ്റമുണ്ടാവും, തുറന്ന് പറഞ്ഞ് ലാപോർട്ട!
ഈ സീസണിന് ശേഷം എഫ്സി ബാഴ്സലോണയിൽ വലിയ തോതിലുള്ള അഴിച്ചു പണികൾ ഉണ്ടാവുമെന്ന് ഉറപ്പ് നൽകി ബാഴ്സ പ്രസിഡന്റ് ജോയൻ ലാപോർട്ട.കഴിഞ്ഞ ദിവസമാണ് ഒരു അഭിമുഖത്തിൽ ലാപോർട്ട വരും സീസണിലേക്കുള്ള പദ്ധതികൾ അവസാനിച്ചത്. ഈയൊരു സൈക്കിൾ അവസാനിച്ചുവെന്നും ഇനി അടിമുടി മാറ്റാങ്ങൾ ഉണ്ടാവുമെന്നുമാണ് ലാപോർട്ടയുടെ ഭാഷ്യം.ഈയിടെയായി വളരെ മോശം പ്രകടനമാണ് ബാഴ്സ കാഴ്ച്ചവെക്കുന്നത്. പരിശീലകൻ റൊണാൾഡ് കൂമാൻ ഉൾപ്പടെയുള്ള പലരുടെയും ബാഴ്‌സയിലെ സ്ഥാനം തെറിക്കുമെന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത ആഴ്ച്ച മുതൽ തീരുമാനങ്ങൾ ഓരോന്നായി പുറത്ത് വിടുമെന്നും ലാപോർട്ട അറിയിച്ചു.
🗣 "It's the end of a cycle, I will make a lot of decisions"
— MARCA in English (@MARCAinENGLISH) May 18, 2021
Laporta is ready to make a lot of changes at @FCBarcelona 👀https://t.co/T2l9CbNX2j pic.twitter.com/iGGHkaLSrl
” ഞാൻ മുമ്പ് തന്നെ പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്, ഈ സീസണിന്റെ അവസാനത്തിൽ റിസൾട്ടിന്റെയും പ്രകടനത്തിന്റെയും അടിസ്ഥാനത്തിലാണ് ഞാൻ ടീമിനെ വിലയിരുത്തുക എന്ന്.ഞങ്ങൾ കോപ്പ ഡെൽ റേ കിരീടം നേടി. അതിൽ അഭിമാനിക്കുന്നു.പക്ഷേ ലാലിഗയിലും ചാമ്പ്യൻസ് ലീഗിലും മനസ്സിലാക്കാൻ സാധിക്കാത്ത വിധം ഞങ്ങൾക്ക് പരാജയങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു.എന്റെ കാഴ്ച്ചപ്പാടിൽ ഒരുപാട് തീരുമാനങ്ങൾ നിങ്ങൾക്ക് കാണാൻ സാധിക്കും.അടുത്ത ആഴ്ച്ച മുതൽ ഞങ്ങൾ അത് ആരംഭിക്കും.ചാമ്പ്യൻസ് ലീഗിലും ലാലിഗയിലും കിടപിടിക്കുന്ന ഒരു ടീമായി മാറാൻ ഞങ്ങൾ ഹാർഡ് വർക്ക് ചെയ്യേണ്ടതുണ്ട്.ഇതൊരു സൈക്കിളിന്റെ അവസാനമാണ്.കാരണം അത് അത്യാവശ്യമാണ് ” ലാപോർട്ട പറഞ്ഞു.
Some changes are about to be made in Barcelona 👀 pic.twitter.com/ZckZuRNUX3
— ESPN FC (@ESPNFC) May 18, 2021