ബാഴ്‌സയിലേക്കെത്തുമോ? റൂമറുകളോട് പ്രതികരിച്ച് ഡിലൈറ്റ്!
ദിവസങ്ങൾക്ക് മുമ്പായിരുന്നു സ്പാനിഷ് മാധ്യമമായ സ്‌പോർട്ട് മത്യാസ് ഡി ലൈറ്റിനെ സംബന്ധിക്കുന്ന ഒരു വാർത്ത പുറത്ത് വിട്ടത്. താരത്തിന് ബാഴ്സയെ ഒഴിവാക്കി യുവന്റസിനെ തിരഞ്ഞെടുത്തതിൽ ഖേദമുണ്ടെന്നും താരം ബാഴ്സയിലേക്ക് എത്താൻ ശ്രമിക്കുമെന്നുമായിരുന്നു ഈ റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. കൂടാതെ മറ്റു പലരും ഡി ലൈറ്റിനെ ബാഴ്‌സയുമായി ബന്ധപ്പെടുത്തി കൊണ്ട് വാർത്തകൾ പുറത്ത് വിട്ടു. എന്നാൽ ഇതെല്ലാം തള്ളിക്കളഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഡച്ച് ഡിഫൻഡർ. താൻ യുവന്റസിൽ സന്തോഷവാനാണെന്നും വെള്ളത്തിലുള്ള മത്സ്യത്തെ പോലെയാണ് അനുഭവമാണ് തനിക്കിപ്പോൾ ഉള്ളതെന്നും ഡിലൈറ്റ് അറിയിച്ചു. തന്റെ അടുത്ത ക്ലബ് ബാഴ്‌സയായിരിക്കുമോ എന്നുള്ള കാര്യം തനിക്കറിയില്ലെന്നും ഡിലൈറ്റ് കൂട്ടിച്ചേർത്തു.കഴിഞ്ഞ ദിവസം ഇഎസ്പിഎൻ നെതർലാന്റ്സിനോട് സംസാരിക്കുകയായിരുന്നു താരം.
De Ligt's reaction when he was asked if he will move to Barcelona 😂
— Juve Canal (@juvecanal2) May 29, 2021
"I'm very happy at Juve, I feel like a fish in water. Even if our performances were less this year, I feel good on the pitch and that I'm appreciated." 🖤
(via @ESPNnl) #Juvepic.twitter.com/LogRoNsLCB
” ഞാൻ യുവന്റസിൽ വളരെയധികം സന്തോഷവാനാണ്.വെള്ളത്തിൽ ഉള്ള മത്സ്യത്തെ പോലെയാണ് തനിക്കിപ്പോൾ അനുഭവപ്പെടുന്നത്.ഒരുപക്ഷെ ടീമിന്റെ പ്രകടനം അത്ര നല്ലതല്ലായിരിക്കാം.പക്ഷേ എനിക്കിപ്പോൾ പ്രശ്നങ്ങൾ ഒന്നുമില്ല. നല്ല രീതിയിൽ തന്നെയാണ് മുന്നോട്ട് പോവുന്നത്.അവർക്ക് ഞാൻ പോവണം എന്നുണ്ടോ? പല ക്ലബുകളെയും സാമ്പത്തികപ്രശ്നം അലട്ടുന്നുണ്ട് എന്ന് ഞാനറിഞ്ഞു. നിങ്ങൾ ഇക്കാര്യം ക്ലബ്ബിനോട് തന്നെ ചോദിക്കണം.എന്റെ അടുത്ത ക്ലബ് ബാഴ്സയാണോ എന്നൊന്നും എനിക്കറിയില്ല. ആ കാര്യത്തിന് ഇപ്പോൾ പ്രസക്തിയുമില്ല. അതൊക്കെ എനിക്ക് അപ്രധാനമായ കാര്യങ്ങളാണ്. ഈ വിഷയത്തെ സംബന്ധിച്ച് കൊണ്ട് എന്നെ ആരും ഇതുവരെ കോൺടാക്ട് ചെയ്തിട്ടില്ല ” ഡിലൈറ്റ് ബാഴ്സ റൂമറുകളോട് പ്രതികരിച്ചു.
Juventus defender Matthijs de Ligt has been linked with Barcelona but says he is not thinking about moving on…https://t.co/fHqWm2ArK6
— AS English (@English_AS) May 29, 2021