ബാഴ്‌സയിലേക്കെത്തുമോ? പ്രതികരണമറിയിച്ച് ആർതർ കബ്രാൾ!
ഈ ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ടീമിൽ ആവിശ്യമായ അഴിച്ചു പണികൾ നടത്താനുള്ള ഒരുക്കത്തിലാണ് എഫ്സി ബാഴ്സലോണ. മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരം ഫെറാൻ ടോറസ് ബാഴ്‌സയിലേക്ക് എത്തുമെന്നുള്ളത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ബാഴ്‌സ ലക്ഷ്യമിടുന്ന മറ്റൊരു താരം എഡിൻസൺ കവാനിയാണ്. എന്നാൽ ഇതിൽ പുരോഗതിയൊന്നും രേഖപ്പെടുത്തപ്പെട്ടിട്ടില്ല.
അതേസമയം എഫ്സി ബേസലിന്റെ ബ്രസീലിയൻ സൂപ്പർ സ്‌ട്രൈക്കർ ആർതർ കബ്രാളിനെ ടീമിലേക്കെത്തിക്കാൻ ബാഴ്‌സ ശ്രമിക്കുന്നുണ്ട് എന്ന വാർത്തകൾ ഉണ്ടായിരുന്നു.ഈയൊരു വാർത്തകളോടിപ്പോൾ കബ്രാൾ തന്റെ പ്രതികരണമറിയിച്ചിട്ടുണ്ട്.അതായത് തന്നെ ബാഴ്‌സ ബന്ധപ്പെട്ടിട്ടില്ലെന്നും ഇതെല്ലാം പത്രമാധ്യമങ്ങൾ പടച്ചു വിടുന്ന റൂമറുകൾ ആണെന്നുമാണ് കബ്രാൾ അറിയിച്ചത്. കഴിഞ്ഞ ദിവസം ബ്രസീലിയൻ മാധ്യമമായ ഗ്ലോബോയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. താരത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
— Murshid Ramankulam (@Mohamme71783726) December 28, 2021
” അതൊക്കെ പത്രമാധ്യമങ്ങളിൽ നിന്നും വരുന്ന കാര്യങ്ങളാണ്.ആരും തന്നെ എന്നെ ബന്ധപ്പെട്ടിട്ടില്ല.പക്ഷേ അങ്ങനെ സംഭവിച്ചാൽ അത് വൈൽഡായിട്ടുള്ള ഒരു കാര്യമായിരിക്കും. എന്തെന്നാൽ ബാഴ്സലോണ എന്നും ബാഴ്സലോണയാണ് ” ഇതാണ് കബ്രാൾ പറഞ്ഞത്. ചുരുക്കത്തിൽ റൂമിറുകളിൽ അടിസ്ഥാനമില്ല എന്ന് തന്നെയാണ് അദ്ദേഹം പറഞ്ഞു വെക്കുന്നത്.
ഈ സീസണിലും മിന്നുന്ന ഫോമിലാണ് കബ്രാൾ ബേസലിന് വേണ്ടി കളിച്ചു കൊണ്ടിരിക്കുന്നത്.23-കാരനായ താരം 18 ലീഗ് മത്സരങ്ങളിൽ നിന്ന് 14 ഗോളുകൾ നേടിക്കഴിഞ്ഞു. കൂടാതെ യുവേഫ യൂറോപ്പ ലീഗ് കോൺഫറൻസ് മത്സരങ്ങളിൽ 5 ഗോളുകളും കബ്രാൾ നേടിയിട്ടുണ്ട്.